ബംഗളൂരു: കർണാടകയിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം(എസ്ഐആർ) അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ 11,89,525 പേർ പുറത്ത്. അഭാവം, മാറ്റം, മരണം, തനിപ്പകർപ്പ് അല്ലെങ്കിൽ മറ്റേതെങ്കിലും വിഭാഗങ്ങളിൽ ഇത്രയും ഉൾപ്പെട്ടതായി ഉദ്യോഗസ്ഥർ കണ്ടെത്തി.
ഇതുവരെ 1,27,516 കണ്ടെത്താനാകാത്തതോ ഇല്ലാത്തതോ ആയ വോട്ടർമാർ, 6,79,906 സ്ഥിരമായി സ്ഥലം മാറ്റിയ വോട്ടർമാർ, 3,19,822 മരണമടഞ്ഞ വോട്ടർമാർ, മറ്റിടങ്ങളിൽ ഇതിനകം ചേർന്ന 58,602 വോട്ടർമാർ,മറ്റ് വിഭാഗങ്ങളിലായി 3,679 വോട്ടർമാർ എന്നിങ്ങിനെയാണ് പരിശോധനയിൽ കണ്ടെത്തിയത്.
95.10 ശതമാനം എണ്ണൽ ഫോമുകളും യോഗ്യരായ വോട്ടർമാർക്ക് വിതരണം ചെയ്തതായാണ് ചൊവ്വാഴ്ച വരേയുള്ള കണക്ക് .ഏകദേശം 36 ശതമാനം ഫോമുകളും ഡിജിറ്റൈസ് ചെയ്തുവെന്ന് കർണാടക ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസ് ചൊവ്വാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
സിഇഒ നൽകുന്ന വിവരങ്ങൾ അനുസരിച്ച് സംസ്ഥാനത്തുടനീളം 5,27,15,809 എണ്ണൽ ഫോമുകൾ( 95.10 ശതമാനം) വിതരണം ചെയ്തിട്ടുണ്ട്. ജൂൺ 16 ലെ കണക്കനുസരിച്ച് കർണാടകയിൽ 5,54,32,314 വോട്ടർമാരുണ്ട്. വീടുവീടാന്തരമുള്ള എണ്ണലും ഡിജിറ്റലൈസേഷനും 2026 ജൂൺ 30 മുതൽ ജൂലൈ 29 വരെ നടക്കുന്നു. 42,834 പോളിങ് സ്റ്റേഷനുകളിൽ വിതരണ പരിപാടി പൂർത്തിയായി, ഇത് മൊത്തം പോളിങ്സ്റ്റേഷനുകളുടെ 72.54 ശതമാനമാണ്. അതേസമയം 8,216 പോളിങ്സ്റ്റേഷനുകളിൽ (13.91 ശതമാനം) 90 ശതമാനത്തിലധികം വിതരണം പൂർത്തിയായി. ഡിജിറ്റൈസേഷന്റെ കാര്യത്തിൽ, ഇതുവരെ 1,99,51,636 എണ്ണൽ ഫോമുകൾ, അതായത് 35.99 ശതമാനം, ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. ആകെ 17 പോളിങ് സ്റ്റേഷനുകൾനൂറ് ശതമാനം ഡിജിറ്റൈസേഷൻ പൂർത്തിയാക്കി, 1,454 പോളിങ്സ്റ്റേഷനുകൾ 90 ശതമാനം ഡിജിറ്റൈസേഷൻ കടന്നു.
ഓൺലൈൻ വോട്ടർ പട്ടിക സമർപ്പിക്കൽ സൗകര്യം വഴി തെരഞ്ഞെടുപ്പ് കമ്മീഷന് 2,21,814 എണ്ണൽ ഫോമുകൾ ലഭിച്ചു.ഇത് മൊത്തം വോട്ടർമാരുടെ 0.40 ശതമാനം വരും. പരിശോധനയും ഡിജിറ്റൈസേഷൻ പ്രക്രിയയും ഈ മാസം 29 വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.