മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
ബംഗളൂരു: മന്ത്രിസഭാ വികസനം സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ബുധനാഴ്ച മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ബംഗളൂരുവിലെ വസതിയിൽ കൂടിക്കാഴ്ച നടത്തി.
ജൂലൈ 18 ന് ന്യൂഡൽഹിയിൽ വെച്ച് ശിവകുമാറും സിദ്ധരാമയ്യയും കോൺഗ്രസ് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തുമെന്നും കർണാടക മന്ത്രിസഭാ വികസനം യോഗത്തിൽ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും വൃത്തങ്ങൾ അറിയിച്ചു.
ചർച്ചകൾക്ക് ശേഷം മന്ത്രിസഭാ വികസനം സംബന്ധിച്ച തീരുമാനം എടുക്കാനാണ് സാധ്യത. ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ മന്ത്രി സ്ഥാനങ്ങൾക്കായി ലോബിയിങ് നടത്തുന്നതിനെതിരെ ജൂൺ 24 ന് കോൺഗ്രസ് ഹൈക്കമാൻഡ് എം.എൽ.എമാർക്കും മറ്റ് സമുദായ നേതാക്കൾക്കും കർശന മുന്നറിയിപ്പ് നൽകിയിരുന്നു. മന്ത്രി സ്ഥാനത്തിനായി ബംഗളൂരുവിലും ഡൽഹിയിലും മുതിർന്ന നേതാക്കളെ നിരവധി പ്രതിനിധികൾ സന്ദർശിക്കുകയും ചെയ്തിരുന്നു. ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ നിലവിൽ ഉപമുഖ്യമന്ത്രി ജി. പരമേശ്വര ഉൾപ്പെടെ 14 അംഗങ്ങളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.