Posted On
date_range Updated On
date_range മംഗളൂരു പാതക്ക് ജോർജ് ഫെർണാണ്ടസിന്റെ പേരിടുന്നു
മംഗളൂരു: സർക്യൂട്ട് ഹൗസ് മുതൽ ബെജായ് സർക്കിൾ വരെയുള്ള പാതക്ക് മുൻ പ്രതിരോധ മന്ത്രി പത്മഭൂഷൺ ജോർജ് ഫെർണാണ്ടസിന്റെ പേരിടാൻ മംഗളൂരു കോർപറേഷൻ തീരുമാനിച്ചതായി മേയർ സുധീർ ഷെട്ടി കണ്ണൂർ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വിപുലമായ ചടങ്ങൊരുക്കി നാമകരണം നിർവഹിക്കും.
നിർദേശം സർക്കാറിന്റെ പരിഗണനക്കയച്ചപ്പോൾ മുഖ്യമന്ത്രി സിദ്ധരാമയ്യയും നഗര വികസന മന്ത്രി ബൈരതി സുരേഷും അനുകൂല സമീപനമാണ് സ്വീകരിച്ചതെന്ന് മേയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.