മംഗളൂരു ലിറ്ററേച്ചർ ഫെസ്റ്റിവലിനെത്തിയ ഹർദീപ് സിങ്പുരിയെ സ്വീകരിക്കുന്നു
മംഗളൂരു: എണ്ണ വിപണന കമ്പനികളുമായി സഹകരിച്ച് മംഗളൂരുവിൽ ഊർജ സുരക്ഷ ഉച്ചകോടി സംഘടിപ്പിക്കണമെന്ന് ദക്ഷിണ കന്നട എം.പി ബ്രിജേഷ് ചൗട്ടയോട് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരി ആവശ്യപ്പെട്ടു.
മംഗളൂരു ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഏഴാം പതിപ്പിൽ ഇന്ത്യയുടെ ഊർജ സുരക്ഷയെക്കുറിച്ചുള്ള സെഷനിൽ സംസാരിക്കുകയായിരുന്നു പുരി. നിർദിഷ്ട ഉച്ചകോടി ഇന്ത്യയുടെ ഊർജ വാരത്തിന്റെ വിപുലീകരണമായി വർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘നിങ്ങൾക്ക് ഇവിടെ സംഘടിപ്പിക്കാൻ താൽപര്യമുണ്ടെങ്കിൽ എണ്ണ വിപണന കമ്പനികളുമായി സംസാരിക്കുക. ഞാൻ അതിനെ പിന്തുണക്കും. അടുത്ത മാസം ഇന്ത്യ ഊർജവാരം നടക്കുകയാണ്. ഞങ്ങൾ മൂന്ന് വർഷം മുമ്പ് ആരംഭിച്ചു.
ഫോസിൽ ഇന്ധനങ്ങൾ, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, ഊർജമേഖലയിലെ സ്റ്റാർട്ടപ്പുകൾ എന്നിവയെ സമന്വയിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ എനർജി ഷോയാണിത്. ആഗോള ഊർജ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിന് ഡൽഹിയിലെ ഭാരത് മണ്ഡപം, യശോഭൂമി എന്നിവക്ക് സമാനമായി ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷൻ (ഒ.എൻ.ജി.സി) നൽകിയ സ്ഥലത്ത് ഗോവയിൽ സ്ഥിരമായ പ്രദർശന സൗകര്യം വികസിപ്പിക്കുന്നുണ്ടെന്നും പുരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.