ഐ.​പി.​എ​ല്‍ മ​ത്സ​ര​ങ്ങ​ളു​ടെ മു​ന്നോ​ടി​യാ​യി പാ​ര്‍ക്കി​ങ് നി​യ​ന്ത്ര​ണം

ബം​ഗ​ളൂ​രു: ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ മാ​ർ​ച്ച് 28 നും ​ഏ​പ്രി​ൽ അ​ഞ്ചി​നും ന​ട​ക്കാ​നി​രി​ക്കു​ന്ന ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് (ഐ.​പി.​എ​ൽ) മ​ത്സ​ര​ങ്ങ​ളു​ടെ മു​ന്നോ​ടി​യാ​യി സി​റ്റി ട്രാ​ഫി​ക് പൊ​ലീ​സ് പാ​ര്‍ക്കി​ങ് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി.

മ​ത്സ​ര​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ചൊ​വ്വാ​ഴ്ച ന​ട​ന്ന വാ​ര്‍ത്താ സ​മ്മേ​ള​ന​ത്തി​ൽ പൊ​ലീ​സ് ക​മീ​ഷ​ണ​ർ സീ​മ​ന്ത് കു​മാ​ർ സി​ങ് പ​റ​ഞ്ഞു. ക്വീ​ൻ​സ് റോ​ഡി​ൽ, ബാ​ലെ​കു​ന്ദ്രി സ​ർ​ക്കി​ൾ മു​ത​ൽ ക്വീ​ൻ​സ് സ​ർ​ക്കി​ൾ വ​രെ​യും സി.​ടി.​ഒ ജ​ങ്ഷ​ൻ വ​രെ​യും ഇ​രു​വ​ശ​ത്തും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ പാ​ടി​ല്ല. എം.​ജി. റോ​ഡി​ൽ അ​നി​ൽ കും​ബ്ലെ സ​ർ​ക്കി​ൾ മു​ത​ൽ ക്വീ​ൻ​സ് സ​ർ​ക്കി​ൾ വ​രെ​യും ക്വീ​ൻ​സ് റോ​ഡ് മു​ത​ൽ അ​നി​ൽ കും​ബ്ലെ ജ​ങ്ഷ​ൻ വ​രെ​യും ഇ​രു​വ​ശ​ത്തും പാ​ർ​ക്കി​ങ് അ​നു​വ​ദി​ക്കി​ല്ല.

എം.​ജി. റോ​ഡി​നെ ക​ബ​ൻ റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ലി​ങ്ക് റോ​ഡി​ലും, രാ​ജ്ഭ​വ​ൻ റോ​ഡ്, ടി. ​ചൗ​ഡ​യ്യ റോ​ഡ്, റേ​സ് കോ​ഴ്‌​സ് റോ​ഡ്, സെ​ൻ​ട്ര​ൽ സ്ട്രീ​റ്റി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും പാ​ർ​ക്കി​ങ് നി​യ​ന്ത്രി​ക്കും. ക​ബ​ൻ റോ​ഡി​ൽ സി.​ടി.​ഒ. സ​ർ​ക്കി​ൾ മു​ത​ൽ ഡി​ക്ക​ൻ​സ​ൺ റോ​ഡ് ജ​ങ്ഷ​ൻ വ​രെ​യു​ള്ള ഇ​രു​വ​ശ​ത്തും പാ​ർ​ക്കി​ങ് അ​നു​വ​ദി​ക്കി​ല്ല. കാ​മ​രാ​ജ് റോ​ഡ് ജ​ങ്ഷ​നും ഡി​ക്ക​ൻ​സ​ൺ റോ​ഡ് ജ​ങ്ഷ​നും ഇ​ട​യി​ൽ ബി.​എം.​ടി.​സി. ബ​സു​ക​ൾ മാ​ത്ര​മേ പാ​ർ​ക്ക് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. സെ​ന്‍റ് മാ​ർ​ക്ക്സ് റോ​ഡ്, മ്യൂ​സി​യം റോ​ഡ്, ക​സ്തൂ​ർ​ബ റോ​ഡ്, ലാ​വെ​ല്ലെ റോ​ഡ്, വി​റ്റ​ൽ മ​ല്യ റോ​ഡ് എ​ന്നി​വ​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ര്‍പ്പെ​ടു​ത്തി​യ മ​റ്റ് സ്ഥ​ല​ങ്ങ​ൾ.

ക​ബൻ പാ​ർ​ക്കി​നു​ള്ളി​ൽ, കിം​ഗ്സ് റോ​ഡ്, പ്ര​സ് ക്ല​ബി​ന് സ​മീ​പ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ, ബാ​ൽ ഭ​വ​ൻ, ഫൗ​ണ്ട​ൻ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​ക്കി​ങ് നി​രോ​ധി​ക്കും. മ​ത്സ​ര​ദി​വ​സ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കും. പാ​ര്‍ക്കി​ങ്ങി​ന് അ​നു​മ​തി ല​ഭി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ രാ​വി​ലെ 11 മു​ത​ൽ രാ​ത്രി ഒ​മ്പ​ത് വ​രെ പാ​ർ​ക്കി​ങ് ല​ഭ്യ​മാ​യി​രി​ക്കും. മ്യൂ​സി​യം റോ​ഡി​ലു​ള്ള സെ​ന്‍റ് ജോ​സ​ഫ്സ് യൂ​റോ​പ്യ​ൻ സ്കൂ​ൾ ഗ്രൗ​ണ്ട്, ഫ്രീ​ഡം പാ​ർ​ക്ക് മ​ൾ​ട്ടി ലെ​വ​ൽ കാ​ർ പാ​ർ​ക്കി​ങ് കോം​പ്ല​ക്സ്, ഗ​രു​ഡ മാ​ൾ പാ​ർ​ക്കി​ങ് ഏ​രി​യ, ശി​വാ​ജി​ന​ഗ​ർ ബ​സ് സ്റ്റാ​ൻ​ഡ് (ഒ​ന്നാം നി​ല), യു.​ബി. സി​റ്റി പാ​ർ​ക്കി​ങ് ഏ​രി​യ എ​ന്നി​വ​യാ​ണ് പാ​ര്‍ക്കി​ങ് അ​നു​വ​ദ​നീ​യ​മാ​യ സ്ഥ​ല​ങ്ങ​ള്‍.

Tags:    
News Summary - Parking restrictions in place ahead of IPL matches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.