തൃക്കരിപ്പൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത്
എൻ.എ. ഹാരിസ് എം.എല്‍.എ സംസാരിക്കുന്നു
ബംഗളൂരു: നാടിന്റെ വളർച്ചക്കും അഴിമതിമുക്തമായ നവോന്മുഖ പുരോഗതിക്കും കേരളത്തിൽ യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരണമെന്ന് തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ബാംഗ്ലൂർ ഡെവലപ്മെന്റ് അതോറിറ്റി ചെയർമാൻ എൻ.എ. ഹാരിസ് എം.എല്‍.എ പറഞ്ഞു.
ബംഗളൂരുവില്‍ തൃക്കരിപ്പൂർ നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതു ഭരണത്തിൽ ജനം അസംതൃപ്തരും അസ്വസ്ഥരുമാണ്.
അടിസ്ഥാന സൗകര്യങ്ങളടക്കമുള്ള വികസനങ്ങളിൽ കേരളം ഇനിയും ഏറെ മുന്നോട്ട് കുതിക്കേണ്ടതുണ്ട്. ദീർഘവീക്ഷണത്തോടെയുള്ള വികസനസ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണി സംവിധാനത്തിനെ കഴിയൂവെന്നും തൃക്കരിപ്പൂർ മണ്ഡലത്തിന് യോഗ്യനായ സ്ഥാനാർഥിയാണ് സന്ദീപ് വാര്യരെന്നും അദ്ദേഹത്തെ നിയമസഭയിലെത്തിക്കാൻ എല്ലാവരും കൈകോർക്കണമെന്നും അദ്ദേഹം പറഞ്ഞു. ടി.സി. സിറാജ്, കർണാടക സ്റ്റേറ്റ് യു.ഡി.എഫ് മുൻ പ്രസിഡന്റ് മെറ്റി കെ. ഗ്രേസ്,മുഫ്ലിഹ്, ഷംസുദ്ദീൻ കൂടാളി, സി.കെ. സെയ്തു, പി.എം. ലത്തീഫ് ഹാജി,എ.ബി. ബഷീർ, സി.കെ. ഷാജഹാൻ, റെജി രാജേഷ്, സുബൈർ കായക്കൊടി, ആബിദ് പടന്ന, ഷറഫു ഇംപീരിയൽ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.