നവീൻ
മംഗളൂരു: മാള ചുരത്തിനടുത്ത മുള്ളൂരിൽ ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.പ്രശസ്ത അമേച്വർ പാമ്പ് രക്ഷകനും സാമൂഹിക പ്രവർത്തകനുമായ ബജാഗോളി സ്വദേശി നവീനാണ് (45)മരിച്ചത്.
വെൽഡിംഗ് ജോലിക്കാരനായ നവീൻ വിഷപ്പാമ്പുകളെ പിടികൂടി കുദ്രേമുഖ് വനമേഖലയിലേക്ക് സുരക്ഷിതമായി തുറന്നുവിടുന്ന സേവനത്തിന് വ്യാപകമായി അംഗീകരിക്കപ്പെട്ടിരുന്നു. മുദാരുവിൽ നിന്ന് രക്ഷപ്പെടുത്തിയ പാമ്പിനെ വിടാൻ പോകുന്നതിനിടെയാണ് അപകടം. ഭാര്യയും എട്ട്, അഞ്ച് ക്ലാസുകളിൽ പഠിക്കുന്ന രണ്ട് ആൺമക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.