ബംഗളൂരു: കർണാടക സ്റ്റേറ്റ് ബാക്ക് വേഡ് എഡിറ്റേഴ്സ് ആൻഡ് റിപ്പോർട്ടേഴ്സും ബംഗളൂരുവിലെ ഐ.എച്ച്.എസ് പബ്ലിക്കേഷൻസും ചേർന്ന് മണ്ഡൽ കമീഷൻ റിപ്പോർട്ട് സംബന്ധിച്ച് സെമിനാർ സംഘടിപ്പിക്കും. ‘മണ്ഡൽ കമീഷൻ: ഇതുവരെ നമ്മൾ എന്തുനേടി’ എന്ന തലക്കെട്ടിൽ വെള്ളിയാഴ്ച രാവിലെ 11 മുതൽ ക്യൂൻസ് റോഡിലെ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് അഗ്രികൾചറൽ ടെക്നോളജി കൺവെൻഷൻ ഹാളിലാണ് സെമിനാർ.
കർണാടക നിയമനിർമാണ കൗൺസിൽ മുൻ ചെയർമാൻ വി.ആർ. സുദർശൻ ഉദ്ഘാടനം ചെയ്യും. കർണാടക പെർമനന്റ് ബാക്ക് വേഡ് ക്ലാസസ് കമീഷൻ മുൻ ചെയർമാൻ എച്ച്. കന്തരാജ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യോ-ഇക്കണോമിക് ചെയ്ഞ്ച് റിട്ട. പ്രഫസർ ഡോ. മനോഹർ യാദവ്, പ്രജ പ്രഗതി എഡിറ്റർ എസ്. നാഗണ്ണ, ബാക്ക് വേഡ് കാസ്റ്റ്സ് ഫെഡറേഷൻ പ്രസിഡന്റ് കെ.എം. രാമചന്ദ്രപ്പ എന്നിവർ സംബന്ധിക്കും. കെ.ആർ. നീലകാന്ത അധ്യക്ഷത വഹിക്കും. ‘ഗവി മാർഗ’ പുസ്തകത്തിന്റെ പ്രകാശനം മുൻ മന്ത്രി എച്ച്.എം. രേവണ്ണ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.