ബംഗളൂരു: ബെളഗാവി ജില്ലയിലെ റായ്ബാഗ് താലൂക്കിൽ എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. റായ്ബാഗിൽ താമസിക്കുന്ന ഭരതേഷ് റാവുസാബ് മിർജിക്കാണ് (28) ജഡ്ജി സി.എം. പുഷ്പലത വെള്ളിയാഴ്ച ശിക്ഷ വിധിച്ചത്. 45,000 രൂപ പിഴയും ചുമത്തി. 2019 ഒക്ടോബർ 15നാണ് കേസിനാസ്പദ സംഭവം. ഇര കടയിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രതി തന്റെ വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി.
തെളിവ് ഇല്ലാതാക്കാൻ മൃതദേഹം കിണറ്റിൽ തള്ളി. 20 കിലോഗ്രാം ഭാരമുള്ള ഒരു പാറ സാരി ഉപയോഗിച്ച് മൃതദേഹത്തിന്റെ വയർ ഭാഗത്ത് കെട്ടിയിട്ടാണ് കിണറ്റിൽ തള്ളിയത്. ഏറെ വൈകിയിട്ടും മകൾ വീട്ടിൽ തിരിച്ചെത്താത്ത വിവരം ഇരയുടെ അമ്മ ഭർത്താവിനെ അറിയിച്ചു.
ജഡ്ജി പുഷ്പലത
തിരച്ചിലിനിടെ ചോക്ലറ്റ് വാങ്ങിയ ശേഷം കുട്ടി പോയതായി കടയുടമ അറിയിച്ചു. കുട്ടിയെ കണ്ടെത്താത്തതിനെത്തുടർന്ന് ഇരയുടെ പിതാവ് കുഡൂച്ചി പൊലീസിൽ പരാതി നൽകി. സബ് ഇൻസ്പെക്ടർ ജെ.എസ്. ഉപ്പർ, ഇൻസ്പെക്ടർമാരായ എൻ. മഹേഷ്, കെ.എസ്. ഹട്ടി എന്നിവർ കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 20 സാക്ഷികളെയും 106 രേഖകളും 22 വസ്തുക്കളും അടിസ്ഥാനമാക്കി ജഡ്ജി ശിക്ഷ വിധിച്ചു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൽ.വി. പാട്ടീൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.