രവി ഷെട്ടി
Posted On
date_range Updated On
date_range ആന്ധ്രാപ്രദേശിൽ വാഹനാപകടം; മംഗളൂരു ഹോപ്കോംസ് ജനറൽ മാനേജർ രവി ഷെട്ടി മരിച്ചു
മംഗളൂരു: ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മംഗളൂരുവിലെ ഹോപ്കോംസ് ജനറൽ മാനേജർ രവി ഷെട്ടി (43) മരിച്ചു. ശ്രീ രാഘവേന്ദ്ര സ്വാമി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്താൻ മൂന്ന് സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യുകയായിരുന്നു രവി ഷെട്ടി.
ദേശീയ പാതയിലൂടെ സഞ്ചരിക്കുമ്പോൾ അവരുടെ കാർ നിയന്ത്രണം വിട്ട് റോഡ് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. രവി ഷെട്ടി സംഭവസ്ഥലത്തു തന്നെ മരിച്ചു, ഗുരുതരമായി പരിക്കേറ്റ മംഗളൂരു സ്വദേശികളായ പ്രദീപ് ആൽവ, പുരുഷോത്തം ഭണ്ഡാരി, സി.എ. സുദേഷ് റൈ എന്നിവരെ എമ്മിഗന്നൂരിലെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.