നരേന്ദ്ര മോദി
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗളൂരു സന്ദർശനത്തിനിടെ ബോംബ് ഭീഷണി മുഴക്കിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ലോഹിത് കൃഷ്ണയാണ് അറസ്റ്റിലായത്.
എൻ.ഐ.എ, സി.ബി.ഐ, റോ തുടങ്ങിയ പ്രധാന അന്വേഷണ ഏജൻസികളുടെ ഫോൺ നമ്പറുകളടക്കം രാജ്യത്തെ പ്രധാന ഏജൻസികളുടെയും കോൺടാക്റ്റ് നമ്പറുകൾ ഇയാളുടെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതായി കണ്ടെത്തി. പ്രതി പലതവണ വ്യത്യസ്ത സ്ഥലങ്ങളിലേക്ക് ഭീഷണി കോളുകൾ വിളിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടികൾ ഷെഡ്യൂൾ ചെയ്തിരിക്കുന്ന എച്ച്.എ.എൽ വിമാനത്താവളത്തിനും രവിശങ്കർ ആശ്രമത്തിനും സമീപം ബോംബുകൾ പൊട്ടിത്തെറിക്കുമെന്ന് പറഞ്ഞ് ലോഹിത് കൃഷ്ണ പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിക്കുകയായിരുന്നു.
ഇത് വ്യാജ ബോംബ് ഭീഷണിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി കോറമംഗല പരിധിയിലാണ് താമസിക്കുന്നതെന്ന് കണ്ടെത്തുകയും വിളി വന്ന് ഒരു മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളുടെ മാനസികാവസ്ഥയെക്കുറിച്ച് ഡോക്ടർമാരിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ടെന്ന് പൊലീസ് കമീഷണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.