മ​ൽ​പെ കൂ​ട്ട​ക്കൊ​ലക്കേസിൽ പി​ടി​യി​ലാ​യ

പ്ര​വീ​ൺ അ​രു​ൺ ഛൗഗ​ലെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

മ​ൽ​പെ കൂ​ട്ട​ക്കൊ​ല: ലക്ഷ്യമിട്ട​ത് ഐ​നാ​സി​നെ​യെ​ന്ന് മൊ​ഴി

മം​ഗ​ളൂ​രു: ഉ​ഡു​പ്പി ജി​ല്ല​യി​ൽ മ​ൽ​പെ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഞാ​യ​റാ​ഴ്ച കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ മ​ഹാ​രാ​ഷ്ട്ര സാം​ഗ്ലി സ്വ​ദേ​ശി പ്ര​വീ​ൺ അ​രു​ൺ ഛൗഗ​ലെ​യെ (39) ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ഉ​ഡു​പ്പി ജി​ല്ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

കോ​ട​തി പ്ര​തി​യെ 14 ദി​വ​സം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ് ചെ​യ്തു. സൗ​ദി അ​റേ​ബ്യ​യി​ൽ ജോ​ലി ചെ​യ്യു​ന്ന കെ​മ്മ​ണ്ണു ഹ​മ്പ​ൻ​ക​ട്ട​യി​ലെ നൂ​ർ മു​ഹ​മ്മ​ദി​ന്റെ ഭാ​ര്യ ഹ​സീ​ന (46), മ​ക്ക​ൾ അ​ഫ്നാ​ൻ(23), ഐ​നാ​സ് (21), അ​സീം (12) എ​ന്നി​വ​രാ​ണ് ഞാ​യ​റാ​ഴ്ച കൊ​ല്ല​പ്പെ​ട്ട​ത്.അ​രു​ൺ ഛൗഗ​ലെ​യെ ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ഉ​ഡു​പ്പി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും എ​ന്നാ​യി​രു​ന്നു അ​റി​യി​ച്ചി​രു​ന്ന​ത്.

പു​ല​ർ​ച്ച മു​ത​ൽ ജി​ല്ല പൊ​ലീ​സ് ഓ​ഫി​സി​ന് മു​ന്നി​ലും കോ​ട​തി പ​രി​സ​ര​ത്തും വ​ൻ സു​ര​ക്ഷാ സ​ന്നാ​ഹ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ര​ഹ​സ്യ സ​ങ്കേ​ത​ത്തി​ൽ ചോ​ദ്യം ചെ​യ്ത പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു. ഏ​റെ വൈ​കി​യാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഐ​നാ​സ് (21) എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ എ​യ​ർ ഹോ​സ്റ്റ​സ് ആ​യി​രു​ന്നു. അ​തേ ക​മ്പ​നി​യി​ൽ വി​മാ​നം കാ​ബി​ൻ ക്രൂ ​ജീ​വ​ന​ക്കാ​ര​നാ​ണ് പ്ര​തി. ഐ​നാ​സി​നോ​ടു​ള്ള പ​ക​വീ​ട്ടാ​നാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്നും ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ മ​റ്റു​ള്ള​വ​രെ​യും അ​പാ​യ​പ്പെ​ടു​ത്തി​യെ​ന്നും പ്ര​തി പ​റ​ഞ്ഞ​താ​യി ഉ​ഡു​പ്പി ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് ഡോ.​കെ.​അ​രു​ൺ കു​മാ​ർ അ​റി​യി​ച്ചു. പ്ര​തി വി​വാ​ഹി​ത​നാ​ണ്. പ​ക​ക്ക് ​പി​ന്നി​ൽ ക​ള്ള​ക്ക​ട​ത്തുമായി ബന്ധപ്പെട്ട കാര്യങ്ങളാ​ണോ എ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​വി​ല്ല. ഇ​യാ​ൾ നേ​ര​ത്തേ മ​ഹാ​രാ​ഷ്ട്ര പൊ​ലീ​സ് സേ​ന​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. അ​ക്കാ​ല​ത്തെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് വ​രു​ക​യാ​ണെ​ന്നും എ​സ്.​പി പ​റ​ഞ്ഞു.

Tags:    
News Summary - Malpe massacre: Ainas was targeted, says Mozhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.