ബംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നടന്നു. ചാപ്റ്റർ ഭാരവാഹികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. വിമാനപുര കൈരളി നിലയം സ്കൂളിലെ പഠനോത്സവത്തിൽ എഴുത്തുകാരൻ സുധാകരൻ രാമന്തളി, ബാംഗ്ലൂർ കേരള സമാജം പ്രസിഡന്റ് എം. ഹനീഫ്, കൈരളി കലാസമിതി ജനറൽ സെക്രട്ടറി പി.കെ. സുധീഷ് എന്നിവർ മുഖ്യാതിഥികളായി.
ജീവിത മൂല്യങ്ങളുള്ള മലയാളത്തിലെ കവിതകള്‍ പുതുതലമുറ മനസ്സിലാക്കണമെങ്കില്‍ മലയാള ഭാഷ അറിയണമെന്ന് സുധാകരന് രാമന്തളി പറഞ്ഞു. കണ്‍വീനര്‍ ടോമി ജെ. ആലുങ്കല്‍, അക്കാദമിക് കോഓഡിനേറ്റര്‍ മീര നാരായണന്, ബിന്ദു ഗോപാല കൃഷ്ണന്, ജൈസണ് ലൂക്കോസ്, ഷിജു അലക്സ്, സതീഷ് തോട്ടശ്ശേരി, കുഞ്ഞുമേരി, ആന്റണി ദേവസ്യ, കാര്‍ണീവ് എന്നിവര്‍ സംസാരിച്ചു.
ജിസോ ജോസ്, ബുഷ്റ വളപ്പില്‍, വിനീഷ്, മുജീബ് റഹ്മാന്, പി. ശ്രീജേഷ്, മേഖല കോഓഡിനേറ്റര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്കി. അധ്യാപിക സി.എ. ത്രേസ്യാമ്മ സ്വാഗതവും കര്‍ണാടക ചാപ്റ്റര്‍ സെക്രട്ടറി ഹിത വേണുഗോപാല്‍ നന്ദിയും പറഞ്ഞു.
ബംഗളൂരു ഈസ്റ്റ്, സൗത്ത്, വെസ്റ്റ് പഠനകേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ കൈകൊട്ടിക്കളി, കൊയ്ത്തുപാട്ട്, വൈക്കം മുഹമ്മദ് ബഷീറിന്റെ പൂവന്‍പഴത്തിന്റെ ദൃശ്യാവിഷ്കാരം എന്നിവ അവതരിപ്പിച്ചു. നീലക്കുറിഞ്ഞി പഠനം പൂര്‍ത്തിയാക്കിയ ആവണി, സേതു ലക്ഷ്മി ദാസ് എന്നിവര്‍ അനുഷ്ഠാന കലയായ പടയണിയുമായി മനം കവര്‍ന്നു.
ചിരട്ടകളില്‍ തീര്‍ത്ത വൈക്കം മുഹമ്മദ് ബഷീര്‍, കുഞ്ഞുണ്ണി മാഷ്, സുഗതകുമാരി, ലളിതാംബിക അന്തര്‍ജനം, കഥകളിയിലെ സ്ത്രീ-പുരുഷ രൂപങ്ങള്‍ എന്നിവ ആകർഷകമായി. കുരുത്തോലയും പാളയില്‍ തീര്‍ത്ത രൂപങ്ങളും കുരുന്നു മനസ്സില്‍ കൗതുകം വിടര്‍ത്തി.
ബംഗളൂരു ചാപ്റ്ററില്‍നിന്ന് 204 വിദ്യാര്‍ഥികള്‍ കണിക്കൊന്ന, 80 വിദ്യാര്‍ഥികള്‍ സൂര്യകാന്തി, 13 വിദ്യാര്‍ഥികള്‍ ആമ്പല്‍ പരീക്ഷ എഴുതി. 50ഓളം അധ്യാപകര്‍ മൂല്യനിര്‍ണയത്തില്‍ പങ്കെടുത്തു. മൈസൂര്‍ മേഖലയില്‍നിന്ന് 37 വിദ്യാര്‍ഥികള്‍ കണിക്കൊന്ന, 21 വിദ്യാര്‍ഥികള്‍ നീലക്കുറിഞ്ഞി, 21 വിദ്യാര്‍ഥികള്‍ സൂര്യകാന്തി, 10 വിദ്യാര്‍ഥികള്‍ ആമ്പല്‍ പരീക്ഷ എഴുതി. ബംഗളൂരുവില്‍നിന്ന് ആമ്പല്‍ ലാറ്ററല്‍ എന്‍ട്രി ഒമ്പത് വിദ്യാര്‍ഥികളും നീലക്കുറിഞ്ഞി ലാറ്ററല്‍ എന്‍ട്രി ഒമ്പത് വിദ്യാര്‍ഥികളും മൈസൂരു മേഖലയില്‍നിന്ന് നീലക്കുറിഞ്ഞി ലാറ്ററല്‍ എന്‍ട്രി ഒരു വിദ്യാര്‍ഥിയും എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.