ബി.​ഇ.​എ​ല്ലി​ലെ മി​സൈ​ൽ ഇ​ന്‍റ​ഗ്രേ​ഷ​ൻ പ​ദ്ധ​തി പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സി​ങ് ഉ​ദ്ഘാ​ട​നം

ചെ​യ്യു​ന്നു

ബി.​ഇ.​എ​ല്ലി​ലെ മി​സൈ​ൽ ഇ​ന്‍റ​ഗ്രേ​ഷ​ൻ പ​ദ്ധ​തി പ്ര​തി​രോ​ധ മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു

ബം​ഗ​ളൂ​രു: ഭാ​ര​ത് ഇ​ല​ക്ട്രോ​ണി​ക്സ് ലി​മി​റ്റ​ഡി​ലെ മി​സൈ​ൽ ഇ​ന്‍റ​ഗ്രേ​ഷ​ൻ പ​ദ്ധ​തി പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സി​ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​തോ​ടൊ​പ്പം ആ​കാ​ശ് മി​സൈ​ൽ സം​വി​ധാ​ന​ത്തി​ന്‍റെ മൂ​ന്നും നാ​ലും റെ​ജി​മെ​ന്‍റ് കോം​ബാ​റ്റ് സി​സ്റ്റ​ങ്ങ​ൾ അ​ദ്ദേ​ഹം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ക​യും ‘മൗ​ണ്ട​ൻ ഫ​യ​ർ ക​ൺ​ട്രോ​ൾ റ​ഡാ​ർ’ പു​റ​ത്തി​റ​ക്കു​ക​യും ചെ​യ്തു.

പു​ണെ​യി​ലെ സെ​ന്‍റ​ര്‍ ഓ​ഫ് എ​ക്സ​ല​ൻ​സ് ഫോ​ർ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്ങി​ലൂ​ടെ അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​ത് ഇ​ല​ക്ട്രോ​ണി​ക്സ് ലി​മി​റ്റ​ഡി​ന്‍റെ പു​തി​യ എ.​ഐ പോ​ളി​സി​യും പ്ര​കാ​ശ​നം ചെ​യ്തു. പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ ഇ​ന്ത്യ കൈ​വ​രി​ച്ച സ്വ​യം പ​ര്യാ​പ്ത​ത​യെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. എ​യ​ർ ഡി​ഫ​ൻ​സ്, ആ​ന്‍റി ഡ്രോ​ൺ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യി​ല്‍ ത​ദ്ദേ​ശീ​യ​മാ​യ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ ആ​ഗോ​ള നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​രു​ന്ന​താ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

‘ഓ​പ​റേ​ഷ​ൻ സി​ന്ദൂ​ർ’ സ​മ​യ​ത്ത് ഇ​ന്ത്യ വി​ക​സി​പ്പി​ച്ച എ​യ​ർ ഡി​ഫ​ൻ​സ് സം​വി​ധാ​ന​ങ്ങ​ൾ ശ​ത്രു​പ​ക്ഷ​ത്തി​ന്‍റെ ഭീ​ഷ​ണി​ക​ളെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ട്ടു. ക്വി​ക്ക് റി​യാ​ക്ഷ​ൻ സ​ർ​ഫ​സ് ടു ​എ​യ​ർ മി​സൈ​ൽ (ക്യു.​ആ​ര്‍.​എ​സ്.​എ.​എം), ലൈ​റ്റ് കോം​ബാ​റ്റ് എ​യ​ർ​ക്രാ​ഫ്റ്റ്, അ​ഡ്വാ​ൻ​സ്ഡ് മീ​ഡി​യം കോം​ബാ​റ്റ് എ​യ​ർ​ക്രാ​ഫ്റ്റ് (എ.​എം.​സി.​എ), പ്രോ​ജ​ക്ട് കു​ശ തു​ട​ങ്ങി​യ സു​പ്ര​ധാ​ന ദേ​ശീ​യ പ്ര​തി​രോ​ധ പ​ദ്ധ​തി​ക​ളി​ൽ ബെ​ൽ ന​ട​ത്തു​ന്ന ഗ​വേ​ഷ​ണ​ങ്ങ​ളെ അ​ദ്ദേ​ഹം അ​വ​ലോ​ക​നം ചെ​യ്തു. പ്ര​തി​രോ​ധ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളും സ്റ്റാ​ർ​ട്ട​പ്പു​ക​ളും അ​ക്കാ​ദ​മി​ക് രം​ഗ​വും ഒ​ത്തു​ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ച് ‘വി​ക​സി​ത ഭാ​ര​തം’ എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് മു​ന്നേ​റ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. ആ​ധു​നി​ക യു​ദ്ധ​മു​റ​ക​ളി​ൽ നി​ർ​മി​ത ബു​ദ്ധി​യും ക്വാ​ണ്ടം ക​മ്പ്യൂ​ട്ടി​ങ്ങും വ​ഹി​ക്കു​ന്ന പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം സം​സാ​രി​ച്ചു.

Tags:    
News Summary - Defence Minister inaugurates Missile Integration Project at B.E.L.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.