ഓ​ൾ ഇ​ന്ത്യ കെ.​എം.​സി.​സി ബം​ഗ​ളൂ​രു ഹൊ​സ്കോ​ട്ട ഏ​രി​യ ക​മ്മി​റ്റി​യു​ടെ പു​തി​യ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ ‘ത​ർ​ബി​യ അ​ക്കാ​ഡ​മി’ വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​നീ​ഫ് കെ.​ആ​ർ പു​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മെ​ഡ​ഹ​ള്ളി​യി​ൽ ത​ർ​ബി​യ അ​ക്കാ​ദ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു

ബം​ഗ​ളൂ​രു: ഓ​ൾ ഇ​ന്ത്യ കെ.​എം.​സി.​സി ഹൊ​സ്കോ​ട്ട ഏ​രി​യ ക​മ്മി​റ്റി​യു​ടെ പു​തി​യ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ ‘ത​ർ​ബി​യ അ​ക്കാ​ദ​മി’ ആ​രം​ഭി​ച്ചു. മെ​ഡ​ഹ​ള്ളി നി​യോം അ​ക്കാ​ദ​മി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഓ​ൾ ഇ​ന്ത്യ കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​നീ​ഫ് കെ.​ആ​ർ. പു​രം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല മാ​വ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യാ​സ് ഗ​സ്സാ​ലി ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ‘മ​ദ്റ​സ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ അ​നി​വാ​ര്യ​ത’ എ​ന്ന വി​ഷ​യ​ത്തി​ൽ അ​യ്യൂ​ബ് ഹ​സ​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ത​ർ​ബി​യ അ​ക്കാ​ദ​മി​യു​ടെ ആ​ദ്യ ക്ലാ​സ് ഉ​ദ്ഘാ​ട​ന​വും വി​ദ്യാ​ര്‍ഥി​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക സെ​ഷ​നും യൂ​സു​ഫ് ഫൈ​സി നി​ർ​വ​ഹി​ച്ചു. അ​ർ​ഷാ​ദ് ഗ്രാ​ൻ​ഡ്, റ​ഹീം ബി​ഗ് ഡേ, ​നി​യോം അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ ഇ​ല്ല്യാ​സ് പാ​ഷ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ദി​ൽ​ഷാ​ദ് ഡ്രീം ​മാ​ർ​ട്ട്, സ​യ്യി​ദ് മ​സ്താ​ൻ, അ​യ്യൂ​ബ്, അ​നീ​സ് ടി.​എം.​സി, ഫൈ​സ​ൽ കെ.​ആ​ർ പു​രം, റ​ഊ​ഫ് ഹ​സ​നി, സ​മ​ദ് വാ​ഫി, ബി​ഷ​ർ ഹു​ദ​വി, ന​ജ്മ​ൽ ഹു​ദ​വി, സൈ​നു​ൽ ആ​ബി​ദ് ഹു​ദ​വി, സു​ബൈ​ർ ഹു​ദ​വി, ജാ​സിം ഹു​ദ​വി, അ​സ്‍ലം ഹു​ദ​വി, റാ​ഷി​ഖ് ഹു​ദ​വി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. മു​ഷ​റ​ഫ് അ​ലി ഗ​സ്സാ​ലി സ്വാ​ഗ​ത​വും അ​ബൂ​ബ​ക്ക​ർ ഹു​ദ​വി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Education Academy inaugurated in Medahalli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.