Posted On
date_range Updated On
date_range മാലപ്രഭയും വറ്റി
ബംഗളൂരു: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്നതിനിടെ കിറ്റൂർ താലൂക്കിലെ എം.കെ. ഹുബ്ലിക്ക് സമീപം മാലപ്രഭ നദി വറ്റിവരണ്ടത് കിറ്റൂർ കർണാടക മേഖലയിലെ കുടിവെള്ള ക്ഷാമം രൂക്ഷമാക്കുന്നു. ബെളഗാവി, ധാർവാഡ്, ബാഗൽകോട്ട് ജില്ലകളുടെ ജീവനാഡിയാണ് മാലപ്രഭ നദി. ഇത്തവണ കിറ്റൂർ കർണാടക മേഖലയിൽ കാര്യമായ മഴ ലഭിക്കാത്തതാണ് നദി വറ്റിവരളാൻ ഇടയാക്കിയത്. ബെളഗാവി ജില്ലയിലെ ഏഴ് നദികളിലും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.