ആഡംബര കാർ രജിസ്ട്രേഷൻ നികുതി വെട്ടിപ്പ്; ആർ.ടി ഒഫീസുകകളിൽ ലോകായുക്ത റെയ്ഡ്

മംഗളൂരു: ആഡംബര കാറിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് നികുതി വെട്ടിപ്പ് കേസിൽ മംഗളൂരുവിലെയും ഉഡുപ്പിയിലെയും റീജനൽ ട്രാൻസ്പോർട്ട് ഓഫിസുകളിൽ (ആർ.ടി.ഒ) ലോകായുക്ത പൊലീസിന്റെ ഫയൽ പരിശോധന. നികുതി തുക കുറച്ച് ഉഡുപ്പി ആർ.‌ടി.‌ഒയിൽ ബി‌.എം‌.ഡബ്ല്യു കാർ രജിസ്റ്റർ ചെയ്തതായും ഇത് സർക്കാറിന് ഏകദേശം 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.

ഇതേ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ചില നടപടിക്രമങ്ങൾ മംഗളൂരു ആർ‌.ടി.‌ഒയിലും കൈകാര്യം ചെയ്തിരുന്നു. പരിശോധനുടെ വിശദമായ റിപ്പോർട്ട് കേന്ദ്ര ഓഫിസിന് സമർപ്പിക്കുമെന്നും നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും ലോകായുക്ത എസ്.പി പറഞ്ഞു.

Tags:    
News Summary - Luxury car registration tax evasion; Lokayukta raids RT offices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.