ബംഗളൂരു: പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളജ് അലുമ്നി അസോസിയേഷന്റെ (നെകാബ്) ആഭിമുഖ്യത്തിൽ പ്രഭാഷണവും ചർച്ചയും സിനിമ പ്രദർശനവും ശനിയാഴ്ച നടത്തും. വൈകീട്ട് നാലിന് ഇന്ദിരാനഗർ ഈസ്റ്റ് കൾചറൽ അസോസിയേഷൻ (ഇ.സി.എ) ഹാളിൽ നടക്കുന്ന പരിപാടിയിൽ പ്രഭാഷകനും ആക്ടിവിസ്റ്റുമായ സണ്ണി എം. കപിക്കാട് ‘ഭൂമി വിതരണത്തിലെ ജാതി- ലിംഗ അസമത്വങ്ങൾ’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും.
അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലൂടെ ശ്രദ്ധേയമായ സിനിമ ‘മണ്ണ്: sprouts of endurance ’ പ്രദർശിപ്പിക്കും. 2015 ൽ മൂന്നാർ തേയിലത്തോട്ടങ്ങളിൽ നടന്ന ശ്രദ്ധേയമായ ‘ പെമ്പിളൈ ഒരുമൈ’ സമരമാണ് ഡോക്യുമെന്ററി സിനിമയുടെ പ്രമേയം. ധാക്ക അന്താരാഷ്ട്ര ചലച്ചിത്രോത്സവം , നേപ്പാൾ കൾചറൽ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ എന്നിവ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര വേദികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സൈൻസ് ചലച്ചിത്രോത്സവത്തിൽ മികച്ച ഡോക്യുമെന്ററിക്കുള്ള ഫെഡറേഷൻ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ചിത്രത്തിന്റെ സംവിധായകൻ രാംദാസ് കടവല്ലൂർ, നടനും നിർമാതാവുമായ പ്രകാശ് ബാരെ എന്നിവർ സംസാരിക്കും. ഫോൺ: 98801 15618
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.