ബംഗളൂരു: ലാചിത് ബൊർഫുകനെപ്പറ്റി അരൂപ് കുമാർ ദത്ത രചിച്ച ‘ബ്രേവ് ഹാർട്ട് ഓഫ് അസം- ലാചിത് ബൊർഫുകൻ’എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ 23 ഇന്ത്യൻ ഭാഷകളിലുള്ള വിവർത്തനങ്ങളുടെ പ്രകാശനം നടന്നു.
ഗുവാഹതിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രകാശനം നിർവഹിച്ചു. പത്തനംതിട്ട ഏനാദിമംഗലം സ്വദേശിയും ബാംഗ്ലൂർ മലയാളിയുമായ എസ്. സലിംകുമാർ ആണ് മലയാള പരിഭാഷ നിർവഹിച്ചത്. ഗ്രന്ഥകാരനായ അരൂപ് കുമാർ ദത്തയെയും എല്ലാ ഭാഷകളിലെയും വിവർത്തകരെയും ചടങ്ങിൽ ആദരിച്ചു. പബ്ലിക്കേഷൻ ബോർഡ് ആസാം ആണ് 23 ഭാഷകളിൽ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.