ബംഗളൂരു: കുന്ദലഹള്ളി കേരള സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷം 'കെ.കെ.എസ് പൊന്നോണം 2022' വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഞായറാഴ്ച സി.എം.ആർ.ഐ.ടി കോളജിലെ വേദിയിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് കെ. മുരളി മണി , സെക്രട്ടറി രജിത്ത് ചെനാരത്ത്, ട്രഷറർ കെ. സന്തോഷ് എന്നിവർ അറിയിച്ചു.
പി.സി. മോഹൻ എം.പി, അരവിന്ദ് ലിംബാവലി എം.എൽ.എ എന്നിവർ മുഖ്യാതിഥികളാവും. അഡീഷനൽ കമീഷണർ ഓഫ് കസ്റ്റംസ് ആൻഡ് ഇൻ ഡയറക്ട് ടാക്സ് ഓഫിസർ പി. ഗോപകുമാർ, വ്യവസായി ഡോ. ഭാസ്കർ, സാമൂഹിക പ്രവർത്തകരായ ഡോ. ഇന്ദുമതി, ജയദേവ് രാജു, വയലിൻ കലാകാരൻ ഫ്രാൻസിസ് സേവ്യർ, പിന്നണി ഗായിക ദുർഗ വിശ്വനാഥ് എന്നിവർ പങ്കെടുക്കും. പൂക്കളമത്സരത്തോടെ ആഘോഷങ്ങൾ ആരംഭിക്കും.
തുടർന്ന് കലാപരിപാടികൾ അരങ്ങേറും. 80 വയസ്സ് പൂർത്തിയാക്കിയ മുതിർന്ന അംഗങ്ങളെ ആദരിക്കും. കഴിഞ്ഞ മൂന്നുവർഷമായി 10 ,12 ക്ലാസുകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്കുള്ള പുരസ്കാരം, യൂത്ത് ബിസിനസ് ഐക്കൺ പുരസ്കാരം എന്നിവ വിതരണം ചെയ്യും.
'അമ്മ' മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സൂപ്പർ മെഗാഷോ നടക്കും. സ്മരണിക 2022 ന്റെ പ്രകാശനം ചടങ്ങിൽ നടക്കും. ഓണസദ്യ കൂപ്പണിനും മറ്റു വിവരങ്ങൾക്കും 9449538245 , 9845751628 നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.