Posted On
date_range Updated On
date_range മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് 35 യാത്രക്കാർക്ക് പരിക്ക്
ബംഗളൂരു: മൈസൂരു-ബംഗളൂരു ദേശീയ പാതയിൽ മാണ്ഡ്യയിലെ സാൻജോ ആശുപത്രിക്ക് സമീപം തിങ്കളാഴ്ച രാവിലെ കർണാടക ആർ.ടി.സി ബസ് മറിഞ്ഞ് 35 പേർക്ക് പരിക്ക്. തുമകൂരുവിൽ നിന്ന് മൈസൂരു ഭാഗത്തേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ചരക്ക് ലോറിയിൽ ഇടിക്കാതിരിക്കാൻ നടത്തിയ ശ്രമത്തിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
പരിക്കേറ്റവരെ മാണ്ഡ്യ ജില്ല ആശുപത്രിയിലും സാൻജോ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിദ്യാർഥികൾ ഉൾപ്പെടെ 50 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. മാണ്ഡ്യ റൂറൽ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.