കെ.എൻ.എസ്.എസ് മടിക്കേരി കരയോഗത്തിന്റെ ഓണാഘോഷ പരിപാടിയിൽനിന്ന്
ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റി മടിക്കേരി കരയോഗം ഓണാഘോഷം സംഘടിപ്പിച്ചു. അംബേദ്കർ ഭവനിൽ നടന്ന പരിപാടി ഡോ. നഖിൽ കുമാർ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമ്മേളനത്തിൽ കരയോഗം പ്രസിഡന്റ് കെ.കെ. ഹരീഷ് കുമാർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ആർ. മനോഹരക്കുറുപ്പ്, വൈസ് ചെയർമാൻ ഡോ. മോഹനചന്ദ്രൻ, മുൻ വൈസ് ചെയർമാൻ അഡ്വ. വിജയകുമാർ, സെക്രട്ടറി കെ. പി. രാജൻ എന്നിവർ സംസാരിച്ചു. അഡ്വ. വിജയകുമാറിനെ ചടങ്ങിൽ ആദരിച്ചു. അംഗങ്ങളുടെ കലാപരിപാടികൾ, ഓണസദ്യ എന്നിവ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.