കെ.കെ. ഗംഗാധരൻ
ബംഗളൂരു: അന്തരിച്ച വിവർത്തകനും കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ കെ.കെ. ഗംഗാധരന്റെ അനുസ്മരണ യോഗം മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും. ഞായറാഴ്ച വൈകീട്ട് ആറിന് ഓൺലൈനായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ , കന്നഡ വികസന അതോറിറ്റി ചെയർമാൻ പുരുഷോത്തമ ബിളിലെ , കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും വിവർത്തകനുമായ സുധാകരൻ രാമന്തളി , എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ വിഷ്ണുമംഗലം കുമാർ, മലയാളം മിഷൻ കർണാടക ചാപ്റ്റർ കൺവീനർ ടോമി ആലുങ്കൽ എന്നിവർ പങ്കെടുക്കും. ഗൂഗ്ൾ മീറ്റ് ലിങ്ക്: https://meet.google.com/dmh-zcna-cco
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.