കേരള സമാജം കന്റോൺമെന്റ് സോണിന്റെ ആർട്സ് അക്കാദമിയിൽ തുടങ്ങിയ സംഗീത പഠന ക്ലാസ്
കെ. ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: കേരള സമാജം കന്റോൺമെന്റ് സോണിന്റെ നേതൃത്വത്തിൽ ആർട്സ് അക്കാദമിയിൽ സംഗീത പഠന ക്ലാസ് തുടങ്ങി. കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റ് പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. സോൺ വൈസ് പ്രസിഡന്റ് പി.പി. ശശിധരൻ അധ്യക്ഷത വഹിച്ചു.
ബാംഗ്ലൂർ കേരള സമാജം ജനറൽ സെക്രട്ടറി റെജികുമാർ, കൾചറൽ സെക്രട്ടറി വി.എൽ. ജോസഫ്, വൈസ് പ്രസിഡന്റ് വി. മുരളീധരൻ, കൺവീനർ ഹരികുമാർ, ജോയന്റ് കൺവീനർമാരായ ജോഷി, ശിവാനന്ദൻ, മധുസൂദനൻ, ലേഡീസ് വിങ് ചെയർപേഴ്സൻ ദിവ്യ മുരളി, വൈസ് ചെയർപേഴ്സൻ രമ്യ ഹരികുമാർ, ജോയന്റ് കൺവീനർ റാണി മധു, യൂത്ത് വിങ് കൺവീനർ സന്ദീപ് സുകുമാർ, ബാലവിഭാഗം ഫിനാൻസ് കൺവീനർ ശ്രദ്ധ രാജേഷ് എന്നിവർ നേതൃത്വം നൽകി. സംഗീതാധ്യാപകൻ അനിൽ കുമാറിന്റെ ശിക്ഷണത്തിലാണ് സംഗീത ക്ലാസ്. പ്രായഭേദമന്യേ പ്രവേശനം നേടാം. ഫോൺ: 9686665995, 9036876989.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.