കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് നടത്തുന്ന കന്നഡ പഠന ക്ലാസുകളുടെ ഉദ്ഘാടനം മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ നിർവഹിക്കുന്നു
ബംഗളൂരു: കന്നഡ വികസന അതോറിറ്റിയുടെയും മലയാളം മിഷന്റെയും ആഭിമുഖ്യത്തിൽ കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് നടത്തുന്ന കന്നട പഠന ക്ലാസുകളുടെ ഉദ്ഘാടനം മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. സമാജം സെക്രട്ടറി സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു.
ചാപ്റ്റർ കോഓഡിനേറ്റർ ടോമി ജെ. ആലുങ്കൽ, കന്നഡ ഭാഷാ അധ്യാപകൻ രമണഗൗഡ ചൗഡപല്ലവർ എന്നിവർ സംസാരിച്ചു. ക്ലാസ് കോഓഡിനേറ്റർ എം. പത്മനാഭൻ സ്വാഗതവും രജീഷ് നന്ദിയും പറഞ്ഞു. ഞായറാഴ്ചകളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ കോഓഡിനേറ്ററുമായി ബന്ധപ്പെടണം. ഫോൺ: 9343866992
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.