കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
Posted On
date_range Updated On
date_range കേരളസമാജം; ബംഗളൂരു സൗത്ത് വെസ്റ്റ് രക്തദാന ക്യാമ്പ്
ബംഗളൂരു: കേരളസമാജം ബംഗളൂരു സൗത്ത് വെസ്റ്റ് യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ ലയൺസ് ബ്ലഡ് ബാങ്കുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കെങ്കേരി റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള ലക്കി ബേർഡ് ഹാളിൽ നടന്ന ക്യാമ്പ് കെങ്കേരി മുൻ കൗൺസിലർ സത്യനാരായ ഉദ്ഘാടനം ചെയ്തു. യുവജന വിഭാഗം ജോ. കൺവീനർ മേഘ, സമാജം സെക്രട്ടറി പി. പ്രദീപ് എന്നിവർ സംസാരിച്ചു. സമാജം ലേഡീസ് വിങ്, യൂത്ത് വിങ്, പ്രവർത്തകസമിതി അംഗങ്ങൾ, സമാജം അംഗങ്ങൾ എന്നിവർ രക്തദാന ക്യാമ്പിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.