Posted On
date_range Updated On
date_range കാസർകോട് വന്ദേഭാരത് എക്സ്പ്രസ് മംഗളൂരുവിലേക്ക് നീട്ടി
മംഗളൂരു: തിരുവനന്തപുരം -കാസർകോട് (20632/20631) വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ മംഗളൂരുവിലേക്ക് നീട്ടാൻ റെയിൽവേ മന്ത്രാലയം അനുമതി നൽകിയതായി നളിൻ കുമാർ കട്ടീൽ എം.പി അറിയിച്ചു.
രാവിലെ 6.15ന് മംഗളൂരുവിൽനിന്ന് പുറപ്പെട്ട് വൈകീട്ട് 3.05 തിരുവനന്തപുരത്തെത്തും. തിരിച്ച് വൈകീട്ട് 4.05ന് പുറപ്പെട്ട് അർധരാത്രി 12.40ന് മംഗളൂരുവിലെത്തും. ബുധനാഴ്ച ഒഴികെ ട്രെയിൻ ഓടും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.