Posted On
date_range Updated On
date_range കർണാടക പൊലീസ് സുവർണ ജൂബിലി റൺ 10ന്
ബംഗളൂരു: കർണാടക പൊലീസിന്റെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ‘ഫിറ്റ്നസ് ഫോർ ഓൾ’ എന്ന മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന മാരത്തൺ ഓട്ട മത്സരം മാർച്ച് 10ന് നടക്കും.10 കിലോമീറ്റർ, അഞ്ചു കിലോമീറ്റർ എന്നീ രണ്ടു കാറ്റഗറികളിലായി നടക്കുന്ന മാരത്തണിൽ പതിനായിരത്തോളം പേർ പങ്കാളികളാകും.
വിധാൻ സൗധയിൽ നിന്നാരംഭിച്ച് കബൺ പാർക്കടക്കം നഗരത്തിലെ വിവിധ റോഡുകളിലൂടെ സഞ്ചരിച്ച് വിധാൻ സൗധയിൽ തന്നെ സമാപിക്കുന്ന രീതിയിലാണ് മാരത്തൺ നിശ്ചയിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ 6.30ന് 10 കി.മീ. റൺ ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 7.15ന് അഞ്ചു കി.മീ. റൺ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.