ബംഗളൂരു വിമാനത്താവളത്തിൽനിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈ ബസ്

ബംഗളൂരു: ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെയും കോഴിക്കോടിനെയും ബന്ധിപ്പിച്ച് കർണാടക സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ആഗസ്റ്റ് 15 മുതൽ ഫ്ലൈബസ് സർവിസ് ആരംഭിക്കുന്നു. ഈ റൂട്ടിൽ പ്രതിദിനം രണ്ട് ബസുകളാണ് സർവിസ് നടത്തുക.

യെലഹങ്ക, ഹെബ്ബാൾ, നായന്ദഹള്ളി മെട്രോ സ്റ്റേഷൻ, മൈസൂരു, ഹുൻസൂർ, ഗോണിക്കൊപ്പ, പൊന്നംപേട്ട, കുട്ട, മാനന്തവാടി, കൽപ്പറ്റ വഴിയാണ് ബസുകൾ കടന്നുപോകുന്നത്. ആദ്യ സർവിസ് രാത്രി 10.45ന് വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.15ന് കോഴിക്കോട്ട് എത്തും. രണ്ടാമത്തെ ബസ് പുലർച്ചെ 4.15ന് പുറപ്പെട്ട് വൈകുന്നേരം 7.30ന് ലക്ഷ്യസ്ഥാനത്ത് എത്തും.

വിമാനത്താവളത്തിൽനിന്ന് മലബാറിലേക്കും വയനാട്ടിലേക്കുമുള്ള യാത്രക്കാർക്ക് പുതിയ ഫ്ലൈബസ് സർവിസ് ഏറെ ആശ്വാസകരമാകുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.

Tags:    
News Summary - ബംഗളൂരു വിമാനത്താവളത്തിൽനിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈ ബസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.