ബംഗളൂരു: കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാനഗർ ഇ.സി.എയിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി. കെ.എം.സി വൈസ് പ്രസിഡന്റ് അരുൺകുമാർ അധ്യക്ഷതവഹിച്ചു. ഭരണഘടനാ ശിൽപിയെപോലും ഇന്ത്യൻ പാർലമെന്റിൽ അപമാനിക്കുന്നതരത്തിലേക്ക് ഭരണകൂടം മാറിയിരിക്കുകയാണെന്നും ഭരണഘടനാ നിർമാണത്തിന് കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പങ്കെന്താണെന്ന് മനസ്സിലാക്കാൻ കേന്ദ്ര സർക്കാർ ചരിത്രം പരിശോധിക്കാൻ മറന്നുപോകരുതെന്ന് യോഗം ഉദ്ഘാടനം ചെയ്ത പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ ജോമോൻ ജോർജ്, ജേക്കബ് മാത്യു, ഷാജി ജോർജ്, രാജീവൻ കളരിക്കൽ, അനിൽകുമാർ, ജിജോ തോമസ്, ജസ്റ്റിൻ ജയിംസ്, ടോമി ജോർജ്, ഷാജു മാത്യു, ഷാജി പി. ജോർജ്, സന്ദീപ് നായർ, നിമ്മി, ജഫിൻ, ഷാജിൽ കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.