ക​ര്‍ണാ​ട​ക സ​ര്‍ക്കാ​ര്‍ ആം​ബു​ല​ന്‍സ് സം​വി​ധാ​നം ത​ക​രാ​റി​ലാ​യി

ബം​ഗ​ളൂ​രു: ഹെ​ൽ​പ് ​ലൈ​നി​ലെ സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ര്‍ന്ന് ക​ര്‍ണാ​ട​ക​യി​ലെ സ​ര്‍ക്കാ​ര്‍ ആം​ബു​ല​ന്‍സ് സ​ര്‍വി​സു​ക​ള്‍ ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും ത​ട​സ്സ​പ്പെ​ട്ടു.ഇ​തേ​ത്തു​ട​ര്‍ന്ന് പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ഉ​യ​ര്‍ന്ന നി​ര​ക്കി​ല്‍ സ്വ​കാ​ര്യ ആം​ബു​ല​ന്‍സു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​ന്നു. സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ര്‍ന്ന് ഹെ​ൽ​പ് ലൈ​ന്‍ ന​മ്പ​റാ​യ 108 പ്ര​വ​ര്‍ത്ത​ന​ര​ഹി​ത​മാ​യ​താ​ണ് സ​ര്‍വി​സ് മു​ട​ങ്ങു​ന്ന​തി​ന് കാ​ര​ണ​മാ​യ​ത്.

സാ​ങ്കേ​തി​ക ത​ക​രാ​ര്‍ കാ​ര​ണം 108ലേ​ക്ക് വി​ളി​ച്ച​വ​ര്‍ക്ക് ഒ​രു മ​റു​പ​ടി​യും ല​ഭി​ക്കു​ന്നി​ല്ല. 108 ഹെ​ൽ​പ് ലൈ​നി​ലേ​ക്ക് ദി​വ​സേ​ന പ​തി​നാ​യി​ര​ത്തോ​ളം ഫോ​ണ്‍ കാ​ളു​ക​ള്‍ വ​രു​ന്ന​താ​ണ്. അ​തി​നി​ടെ, ആ​ളു​ക​ള്‍ക്ക് അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ വി​ളി​ക്കാ​ന്‍ പ​ക​രം ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ ജി​ല്ല ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ ആം​ബു​ല​ന്‍സ് ഡ്രൈ​വ​ര്‍മാ​ര്‍ അ​വ​രു​ടെ സ്വ​ന്തം ഫോ​ണ്‍ ന​മ്പ​റു​ക​ളും ആ​ളു​ക​ള്‍ക്ക് ന​ല്‍കി.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി 108 ഹെ​ൽ​പ് ലൈ​നി​ന് സാ​ങ്കേ​തി​ക ത​ക​രാ​റു​ണ്ടെ​ന്ന് ഹെ​ൽ​പ് ലൈ​ന്‍ മേ​ധാ​വി ജി.​ആ​ര്‍. ഹ​നു​മ​ന്ത് പ​റ​ഞ്ഞു. വാ​രാ​ന്ത്യ​മാ​യ​തി​നാ​ലാ​ണ് സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രെ ല​ഭി​ക്കാ​ത്ത​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യോ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യോ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, ചി​ല​യി​ട​ങ്ങ​ളി​ല്‍ പ​ക​രം ന​മ്പ​ര്‍ ല​ഭ്യ​മാ​ക്കി​യ​തി​നെ തു​ട​ര്‍ന്ന് ഏ​താ​നും ആം​ബു​ല​ന്‍സു​ക​ള്‍ സ​ര്‍വി​സ് ന​ട​ത്തി. പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച് ആം​ബു​ല​ന്‍സ് സ​ര്‍വി​സ് പു​ന​രാ​രം​ഭി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മൈ കു​ടും​ബാ​രോ​ഗ്യ ക്ഷേ​മ മ​ന്ത്രി ഡോ. ​കെ. സു​ധാ​ക​റി​ന് നി​ര്‍ദേ​ശം ന​ല്‍കി.

Tags:    
News Summary - Karnataka Govt Ambulance system Failed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.