ബംഗളൂരു: കർണാടകയിൽ മന്ത്രിസഭ പുനഃസംഘടന മാത്രമേ ഉണ്ടാകൂ എന്നും നേതൃമാറ്റമില്ലെന്നും ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞു. നേതൃമാറ്റവും മന്ത്രിസഭ പുനഃസംഘടനയും സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ ശനിയാഴ്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ച് സിദ്ധരാമയ്യയും കോൺഗ്രസ് ഹൈകമാൻഡും തീരുമാനിക്കും. ഹൈകമാൻഡ് പുനഃസംഘടനക്ക് അനുമതി നൽകിയിട്ടുണ്ട്.
സാധാരണയായി മന്ത്രിസഭ പുനഃസംഘടന നടക്കുമ്പോൾ നേതൃമാറ്റങ്ങൾ സംഭവിക്കില്ല. മന്ത്രിസ്ഥാനം ലഭിക്കണമെന്ന് ആവശ്യം ഉന്നയിച്ച നിരവധി പേരുണ്ട്. മുഖ്യമന്ത്രിയും ഹൈകമാൻഡും അത് ചെയ്യും. തനിക്ക് ഇത് വലിയ പ്രശ്നമല്ലെന്ന് പരമേശ്വര പറഞ്ഞു.
പുനഃസംഘടനയെക്കുറിച്ച് പാർട്ടി ഹൈകമാൻഡും മുഖ്യമന്ത്രിയും തീരുമാനിക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയും പറഞ്ഞു. ശനിയാഴ്ച മുഖ്യമന്ത്രി പാർട്ടി ഹൈകമാൻഡുമായി കൂടിക്കാഴ്ച നടത്തി. ഹൈകമാൻഡുമായി എന്ത് ചർച്ചയാണ് നടന്നതെന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ. മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച തീരുമാനം അദ്ദേഹത്തിനും പാർട്ടി ഉന്നതർക്കും വിട്ടിരിക്കുന്നുവെന്ന് ജാർക്കിഹോളി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.