ബംഗളൂരു: വഴിയോരത്ത് കഴിയുന്ന അനാഥരും കുട്ടികളുമടക്കമുള്ള ആയിരക്കണക്കിന് പേർക്ക് അതിശൈത്യത്തിൽനിന്ന് സംരക്ഷണം നൽകുന്നതിന് വിഗ്നാന ചാരിറ്റബിൾ ആൻഡ് എജുക്കേഷൻ ട്രസ്റ്റിന്റെ (വി.സി.ഇ.ടി) നേതൃത്വത്തിൽ സന്നദ്ധ സംഘടന തണലിന്റെ സഹകരണത്തോടെ ശീതകാല സഹായം നൽകി.
പദ്ധതിയുടെ ഭാഗമായി 1300ലധികം സ്വെറ്ററുകളും ബ്ലാങ്കറ്റുകളും വിതരണം ചെയ്തതായി സംഘാടകർ അറിയിച്ചു. മാറത്തഹള്ളി മൈക്രോ ലേണിങ് സെൻറർ, മല്ലേശ്പാള്യ അംഗൻവാടി, മല്ലേശ്പാള്യ സർക്കാർ സ്കൂൾ, കാടുഗോടി ഉർദു സ്കൂൾ, മഹാദേവപുര, ദേവനഹള്ളി, രാജേന്ദ്ര നഗർ, വിഗ്നാന നഗർ, കെ.ആർ. പുരം എന്നിവിടങ്ങളിലും ബി.ഇ.ടി അനാഥാലയ സ്കൂളുകളിലെ കുട്ടികൾക്കുമാണ് സ്വെറ്ററുകളും ബ്ലാങ്കറ്റും വിതരണം ചെയ്തത്.
തണലിന്റെ നേതൃത്വത്തിൽ ശിവാജി നഗർ, യശ്വന്ത്പുര, മജസ്റ്റിക് തുടങ്ങിയ പ്രദേശങ്ങളിലെ വഴിയോരത്ത് കഴിയുന്നവർക്കും സഹായം നൽകി. പത്തു വർഷത്തിലേറെയായി പഠന സഹായം, റേഷൻ വിതരണം, ശീതകാല സഹായം തുടങ്ങിയ ക്ഷേമ പ്രവർത്തനങ്ങൾ നടത്തിവരുന്നതായി ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.