ബംഗളൂരു: ബി.ജെ.പിയും ജെ.ഡി-എസും എത്ര എതിർത്താലും ബംഗളൂരുവിൽ തുരങ്കപാത പദ്ധതി നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. ബാൾഡ്വിൻ മെത്തഡിസ്റ്റ് എജുക്കേഷൻ സൊസൈറ്റി സംഘടിപ്പിച്ച യുനൈറ്റഡ് ക്രിസ്മസ് ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗളൂരുവിലെ വർധിച്ചുവരുന്ന ജനസംഖ്യ വാഹനങ്ങളുടെ വർധനക്ക് കാരണമായിട്ടുണ്ട്. തുരങ്കങ്ങളും മേൽപാലങ്ങളും അനിവാര്യമാണ്. ബംഗളൂരു വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന തിരക്കേറിയ ഭാഗത്ത് പ്രാദേശിക വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനായി 2215 കോടി രൂപ ചെലവിൽ ഹെബ്ബാൽ മേൽപാലത്തിനും മേഖ്രി സർക്കിളിനും ഇടയിൽ ഒരു ചെറിയ ഇരട്ട തുരങ്ക റോഡും എലിവേറ്റഡ് ഇടനാഴിയും നിർമിക്കാൻ കർണാടക മന്ത്രിസഭ അടുത്തിടെ അംഗീകാരം നൽകിയിരുന്നു. ബംഗളൂരു പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ്, ബിഷപ് അനിൽ കുമാർ ജോൺ സെർവാൻഡ് എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.