ബംഗളൂരു: മൈസൂരു-ബംഗളൂരു ദേശീയപാത 275 വഴി ആകെ 855.79 കോടി രൂപയുടെ ടോൾ പിരിച്ചെടുത്തു. നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍.എച്ച്.എ.ഐ) നിർമിച്ച 119 കിലോമീറ്റർ ദൂരമുള്ള ആക്സസ്-കൺട്രോൾഡ് ഹൈവേ 2023 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്.
ബംഗളൂരു സൗത്ത് താലൂക്കിലെ ബിദാതിക്കടുത്ത് കണിമിനികെയിലും രാമനഗര താലൂക്കിലെ ശേഷഗിരിഹള്ളിയിലും മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിലെ ഗണന്‍ ഗുരു ഹൈവേയിലും ടോൾ പ്ലാസകളുണ്ട്. 2022-23നും 2025-26നുമിടയിൽ കണിമിനികെ ടോൾ പ്ലാസയിൽ നിന്ന് 282.14 കോടി രൂപയും ശേഷഗിരിഹള്ളിയിൽ 248.42 കോടി രൂപയും ഗണഗുരു ടോൾ പ്ലാസയിൽ 325.23 കോടി രൂപയുമാണ് പിരിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.