കന്നട എഴുത്തുകാരി ആശ രഘു മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

ബംഗളൂരു: കന്നട പ്രസാധകയും എഴുത്തുകാരിയുമായ ആശ രഘുവിനെ (46) ശനിയാഴ്ച ബംഗളൂരു മല്ലേശ്വരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിളിച്ചിട്ട് പ്രതികരണം ഇല്ലാത്തതിനാൽ കുടുംബാംഗങ്ങൾ വാതിൽ ബലമായി തുറന്നപ്പോഴാണ് മൃതദേഹം കണ്ടതെന്ന് പൊലീസ് പറഞ്ഞു. ഭർത്താവ് കെ.സി. രഘു രണ്ടുവർഷം മുമ്പ് മരിച്ചിരുന്നു. ആശ ഈ മരണാഘാതത്തിൽനിന്ന് മോചിതയായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. മകളുണ്ട്.

മല്ലേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിന് കൈമാറിയതായി അധികൃതർ പറഞ്ഞു. നോവലിസ്റ്റും ടെലിവിഷൻ അസിസ്റ്റന്റ് ഡയറക്ടറുമായിരുന്നു ആശ.

Tags:    
News Summary - Kannada writer Asha Raghu found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.