മുഖ്യമന്ത്രി സിദ്ധരാമയ്യ ജനാർദനൻ പൂജാരിയുമായി സൗഹൃദം പങ്കിടുന്നു.
കെ.സി. വേണുഗോപാൽ, സ്പീക്കർ യു.ടി.ഖാദർ എന്നിവർ സമീപം
മംഗളൂരു: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ബി. ജനാർദൻ പൂജാരി വാർധക്യസഹജമായ അവശതകൾ മറന്ന് ബുധനാഴ്ച മംഗളൂരു സർവകലാശാലയിൽ ശ്രീനാരായണ ഗുരു-മഹാത്മാഗാന്ധി സംവാദ ശതാബ്ദി പരിപാടി വേദിയിലെത്തി. മംഗളൂരു കുദ്രോളി ശ്രീ ഗോകർണനാഥ ക്ഷേത്രം ട്രസ്റ്റിയും ചെയർമാനുമാണ് പൂജാരി.
ശ്രീനാരായണ ഗുരു പ്രതിഷ്ഠിച്ച ഈ ക്ഷേത്രം മതമൈത്രിയുടെ സന്ദേശം പകരുന്ന കേന്ദ്രമായി തുടരുന്നതിന് പിന്നിൽ ജനാർദനൻ പൂജാരിയുടെ നിർണായക പങ്കുണ്ട്. ഈയിടെ പൊതു പരിപാടികളിൽ നിന്നകന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.