ഷമീർ മുഹമ്മദ് (പ്രസി.),അമീൻ എ.പി (ജന. സെക്ര.)
ബംഗളൂരു: ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള, ബംഗളൂരു സിറ്റിയുടെ 2025 - 27 കാലയളവിലേക്കുള്ള പുതിയ സിറ്റി സമിതി അംഗങ്ങളെയും ഭാരവാഹികളെയും തിരഞ്ഞെടുത്തു.
സിറ്റി പ്രസിഡന്റായി ഷമീർ മുഹമ്മദിനെയും ജനറൽ സെക്രട്ടറിയായി അമീൻ എ.പിയെയും വൈസ് പ്രസിഡന്റുമാരായി യൂനുസ് ത്വയ്യിബ്, ഷംലി. എൻ എന്നിവരെയും തെരഞ്ഞെടുത്തു.
സമിതി അംഗങ്ങളായി ഷമീർ മുഹമ്മദ്, അബ്ദുൽ റഹീം, ഷാഹിർ സി.പി, യൂനുസ് ത്വയ്യിബ്, മുഹ്സിൻ ഖാൻ, അമീൻ എ.പി, ഷബീർ കൊടിയത്തൂർ, റമീസ് വല്ലപ്പുഴ, സാബു ഷെഫീഖ്, ഷഫീഖ് അജ്മൽ, ഷംസീർ വടകര, അനൂപ് അഹമദ്, റഹീം ഒ.എ, സമീറ വി.പി, ഷംലി എൻ, സജ്ന ഷമീർ എന്നിവരെയും തെരഞ്ഞെടുത്തു.
സ്പൈസ് ഗാർഡനിലെ എഡിഫിസ് വണ്ണിൽ നടന്ന പരിപാടിയിൽ മേഖലാ നാസിം യു.പി സിദ്ദീഖ്, ജമാഅത്തെ ഇസ്ലാമി കേരള അസി. സെക്രട്ടറി ഉമ്മർ ആലത്തൂർ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.