ബി.വൈ. വിജയേന്ദ്ര
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ച വേദിക്ക് സമീപം രണ്ട് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന സർക്കാറിനും കോൺഗ്രസ് പാർട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കർണാടക ബി.ജെ.പി പ്രസിഡന്റ് ബി.വൈ വിജയേന്ദ്ര. ഇത് സുരക്ഷാ വീഴ്ച മാത്രമല്ലമല്ലെന്നും കോൺഗ്രസിന്റെ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് സർക്കാറിന്റെ ഭരണത്തിന് കീഴിൽ സംസ്ഥാനത്തെ ക്രമസമാധാനപാലനവും സുരക്ഷയും പൂർണമായും തകർന്നിരിക്കുന്നു.
സംഭവത്തില്‍ സംസ്ഥാന സർക്കാർ സമഗ്രമായ അന്വേഷണം നടത്തുകയും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും അശ്രദ്ധ കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി എത്തുന്നതിന് മുമ്പ് നഗരത്തിലെ ഫുട്പാത്തിന് സമീപം നടത്തിയ സുരക്ഷാ പരിശോധനയിലാണ് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയതെന്ന് ബംഗളൂരു സെൻട്രൽ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ പറഞ്ഞു. ആർട്ട് ഓഫ് ലിവിങ്ങിന്റെ 45ാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി കർണാടകയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.