Posted On
date_range Updated On
date_range ഐ.ടി ജീവനക്കാരി ജീവനൊടുക്കി; ഭർത്താവ് കസ്റ്റഡിയിൽ
ബംഗളൂരു: എസ്.ജി പാളയയിൽ ഐ.ടി ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശിൽപ (27) എന്ന യുവതിയാണ് മരിച്ചത്. രണ്ടു വർഷംമുമ്പായിരുന്നു പ്രവീണുമായി യുവതിയുടെ വിവാഹം. സോഫ്റ്റ് വെയർ ജീവനക്കാരനായിരുന്ന പ്രവീൺ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് പാനീപൂരി കച്ചവടക്കാരനായി പ്രവർത്തിച്ചുവരുകയായിരുന്നു.
സ്ത്രീധനം ആവശ്യപ്പെട്ട് ശിൽപയെ പ്രവീൺ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നതായി ശിൽപയുടെ മാതാവ് ശാരദ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. പൊലീസ് പ്രവീണിനെ കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.