വിദ്യാർഥിക​ൾ ആ​ശു​പ​ത്രി​യി​ൽ

ഹോ​സ്റ്റ​ലി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; 45 വി​ദ്യാ​ർ​ഥി​ക​ൾ ആ​ശു​പ​ത്രി​യി​ൽ

ബം​ഗ​ളൂ​രു: ക​ല​ബു​റു​ഗി ജി​ല്ല​യി​ലെ ദ​ണ്ഡോ​തി ഗ്രാ​മ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൊ​റാ​ർ​ജി ദേ​ശാ​യി ന്യൂ​ന​പ​ക്ഷ റെ​സി​ഡ​ൻ​ഷ്യ​ൽ ഹോ​സ്റ്റ​ലി​ലെ 45 വി​ദ്യാ​ർ​ത്ഥി​ക​ളെ ഭ​ക്ഷ്യ വി​ഷ​ബി​ധ​യെ​ത്തു​ട​ർ​ന്ന് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വ്യാ​ഴാ​ഴ്ച രാ​ത്രി ഹോ​സ്റ്റ​ലി​ൽ വി​ള​മ്പി​യ ചോ​റും സാ​മ്പാ​റും ക​ഴി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് വി​ദ്യാ​ർ​ത്ഥി​ക​ൾ ഛർ​ദ്ദി​ക്കാ​ൻ തു​ട​ങ്ങി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. മ​ലി​ന​മാ​യ കു​ടി​വെ​ള്ള​മോ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഭ​ക്ഷ​ണ​മോ ആ​കാം കാ​ര​ണ​മെ​ന്ന് ജി​ല്ല സാ​മൂ​ഹി​ക​ക്ഷേ​മ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​റ് മു​ത​ൽ പ​ത്ത് വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​ണ് ഹോ​സ്റ്റ​ലി​ൽ താ​മ​സ സൗ​ക​ര്യം.

ആ​ദ്യം അ​വ​ശ​ത അ​നു​ഭ​വ​പ്പെ​ട്ട വി​ദ്യാ​ർ​ത്ഥി​ക​ളെ ദ​ണ്ഡോ​തി​യി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച് പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി. നി​ര​വ​ധി വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് കൂ​ടു​ത​ൽ വൈ​ദ്യ​സ​ഹാ​യം ആ​വ​ശ്യ​മാ​യി വ​ന്ന​തി​നാ​ൽ 35 ല​ധി​കം പേ​രെ പി​ന്നീ​ട് ചി​റ്റാ​പൂ​രി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കു​ട്ടി​ക​ൾ​ക്ക് അ​സു​ഖം ബാ​ധി​ച്ച​താ​യി അ​റി​ഞ്ഞ​തോ​ടെ മാ​താ​പി​താ​ക്ക​ൾ ഹോ​സ്റ്റ​ലി​ൽ കൂ​ട്ട​ത്തോ​ടെ എ​ത്തി.

ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ർ സം​ഗ​മേ​ഷ് ഹോ​സ്റ്റ​ലി​ലും ആ​ശു​പ​ത്രി​യി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി സ്ഥി​തി​ഗ​തി​ക​ൾ പ​രി​ശോ​ധി​ച്ചു, വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ചി​കി​ത്സ നി​രീ​ക്ഷി​ച്ചു. കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് ത​ഹ​സി​ൽ​ദാ​ർ നാ​ഗ​യ്യ ഹി​രേ​മ​ത്ത് പ​റ​ഞ്ഞു. അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ല​ബോ​റ​ട്ട​റി വി​ശ​ക​ല​ന​ത്തി​നാ​യി ഭ​ക്ഷ​ണ​ത്തി​ന്റെ​യും വെ​ള്ള​ത്തി​ന്റെ​യും സാ​മ്പ്ളു​ക​ൾ ശേ​ഖ​രി​ച്ചു.

Tags:    
News Summary - students hospitalized due to food poison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.