കൃഷ്ണ ബൈരെ ഗൗഡ ഉപേക്ഷിക്കപ്പെട്ട വാഹനത്തില്‍ നോട്ടീസ് പതിക്കുന്നു
ബംഗളൂരു: ക്യൂൻസ് റോഡിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്ന നടപടി ബംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ വെള്ളിയാഴ്ച ഉപേക്ഷിച്ച വാഹനത്തില്‍ നോട്ടീസ് പതിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.
ക്വീൻസ് റോഡിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിൽ മന്ത്രി ക്ലാമ്പുകൾ സ്ഥാപിച്ചു. 1,581 വാഹനങ്ങൾ റോഡില്‍ ഇത്തരത്തില്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. വാഹനങ്ങൾ മുഴുവന്‍ നീക്കം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ ഉടമകളിൽ നിന്ന് 500 രൂപ പിഴ ഈടാക്കും. ഉടമ പിഴ അടച്ച് ഏഴ് ദിവസത്തിനുള്ളിൽ വാഹനം കൊണ്ടുപോകണം.
ഏഴ് ദിവസത്തിനുള്ളിൽ വാഹനം നീക്കം ചെയ്തില്ലെങ്കിൽ അധികാരികള്‍ അത് നീക്കം ചെയ്യും. 500 രൂപ പിഴക്കൊപ്പം വാഹന ഉടമ ടോവിങ് ചാർജും നൽകേണ്ടിവരും. ഉപേക്ഷിച്ച വാഹനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ജനങ്ങള്‍ക്കും സര്‍ക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്താം. സ്വന്തം വാഹനം വീട്ടിൽ സൂക്ഷിക്കണമെന്നും അത് റോഡുകളില്‍ നിര്‍ത്തരുത് എന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.