Posted On
date_range Updated On
date_range മൈസൂരുവിൽ ബ്ലോഗേഴ്സ് മീറ്റ് 11 മുതൽ
ബംഗളൂരു: മൈസൂരു നഗരത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ കൂടുതൽ പേരിലേക്കെത്തിക്കാൻ അന്താരാഷ്ട്ര ബ്ലോഗേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നു.
കേന്ദ്ര ടൂറിസം മന്ത്രാലയവും കർണാടക ടൂറിസം വകുപ്പും സംയുക്തമായി ‘ബ്ലോഗേഴ്സ് മീറ്റ് 2024’ എന്ന പേരിലാണ് സെപ്റ്റംബർ 11 മുതൽ 14 വരെ സംഗമം സംഘടിപ്പിക്കുന്നത്. മൈസൂർ കൊട്ടാരം, സെന്റ് ഫിലോമിനാസ് ചർച്ച്, ചാമുണ്ഡി ഹിൽസ്, ദേവരാജ മാർക്കറ്റ്, സിൽക്ക് ഫാക്ടറി, റെയിൽവേ മ്യൂസിയം, ലളിത മഹൽ പാലസ്, ഫോക് ലോർ മ്യൂസിയം, ഇന്ദിരാഗാന്ധി നാഷനൽ മാനവ് സംഗ്രഹാലയ്, യുനെസ്കോ പൈതൃക പദവി ലഭിച്ച സോമനാഥപുര എന്നിവിടങ്ങളിൽ ബ്ലോഗേഴ്സുമായി സന്ദർശനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.