Posted On
date_range Updated On
date_range ഇന്റർ സ്കൂൾ ക്വിസ് മത്സരം
ബംഗളൂരു: പാലക്കാട് ഫോറം ബംഗളൂരുവിന്റെ അബ്ദുൽകലാം വിദ്യ യോജനയുടെ ഭാഗമായി ക്വിസ് മത്സരം ഞായറാഴ്ച രാവിലെ 9.30ന് അഭികരയിലുള്ള ശ്രീ അയ്യപ്പ സി.ബി.എസ്.സി സ്കൂളിൽ നടക്കും. താൽപര്യമുള്ള സ്കൂളുകൾക്ക് ഹൈസ്കൂൾ തലത്തിലുള്ള രണ്ടു വിദ്യാർഥികളടങ്ങുന്ന ഒരു ടീമിനെ അയക്കാം. എച്ച്.എ.എൽ മുൻ ചെയർമാൻ ഡോ. സി.ജി. കൃഷ്ണദാസ് മുഖ്യാഥിതിയാവും. ഡോ.കെ. ലേഖ നായർ മത്സരം നയിക്കും.
വ്യാഴാഴ്ച മൂന്നിന് മുമ്പ് 93419 60055, 8971186453 എന്നീ ഫോൺ നമ്പറിൽ വിദ്യാർഥികളുടെ പേരുകൾ രജിസ്റ്റർ ചെയ്യാം. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് കാഷ് പ്രൈസ്, മെമന്റോ, വിജയികൾക്ക് റോളിങ് ട്രോഫി എന്നിവ നൽക്കും. 2024ലെ മത്സരത്തിൽ ബംഗളൂരുവിലെ 27 ഓളം സ്കൂളുകൾ പങ്കെടുത്തിരുന്നു. പ്രവേശനം സൗജന്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.