മംഗളൂരു: ചിക്കമഗളൂരു തരിക്കരെ താലൂക്കിലെ ലിംഗഡഹള്ളിയിൽ ഭോവി സമുദായത്തിൽപെട്ട സ്ത്രീയെ തന്റെ പെൺമക്കളിൽ ഒരാളെ മിശ്ര വിവാഹത്തിന് അനുവദിച്ചതിന്റെ പേരിൽ സമുദായാംഗങ്ങൾ ബഹിഷ്കരിച്ചതായി പരാതി. ഭോവി സമുദായാംഗമായ ജയമ്മക്ക് നാല് പെൺമക്കളും ഒരു മകനുമാണുള്ളത്. മൂന്ന് പെൺമക്കളെ അതേ സമുദായത്തിലെ ചെറുപ്പക്കാരുമായി വിവാഹം കഴിപ്പിച്ചിരുന്നു. എന്നാൽ, ഇളയ മകൾ ആദി കർണാടക സമുദായത്തിൽപെട്ട ചെറുപ്പക്കാരനെ പ്രണയിക്കുകയും ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെ വിവാഹം നടക്കുകയും ചെയ്തു. എന്നാൽ, ലിംഗഡഹള്ളിയിലെ ഭോവികൾ തങ്ങളുടെ സമുദായത്തിലെ പെൺകുട്ടി മിശ്രവിവാഹം തെരഞ്ഞെടുത്തതിനെ എതിർത്തു. സമുദായത്തിലെ അധ്യാപകന്റെ നേതൃത്വത്തിൽ ജയമ്മയെ ഒരു വർഷമായി ബഹിഷ്കരിച്ചതായി കണ്ടെത്തി. സമുദായത്തിന്റെ സാമൂഹിക ചടങ്ങുകളിൽ പങ്കെടുക്കാനും ക്ഷേത്രങ്ങളിൽ പ്രവേശിക്കാനും ജയമ്മക്ക് അനുമതി നിഷേധിച്ചു. ഭീം ആർമി ജയമ്മക്ക് പിന്തുണ അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.