കേ​ര​ള സ​മാ​ജം ഐ.​എ.​എ​സ് അ​ക്കാ​ദ​മി​യി​ല്‍ പു​തി​യ ബാ​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​നം എ. ​മോ​ണി​ക്ക നി​ര്‍വ​ഹി​ക്കു​ന്നു

കേരള സമാജം ഐ.എ.എസ് അക്കാദമി: പുതിയ ബാച്ച് ആരംഭിച്ചു

ബംഗളൂരു: 2027 ലെ സിവിൽ സർവിസ് പരീക്ഷക്ക് തയാറെടുക്കുന്നവർക്കുള്ള സമഗ്രപരിശീലനം ബാംഗ്ലൂർ കേരള സമാജം ഐ.എ.എസ് അക്കാദമിയിൽ ആരംഭിച്ചു. അക്കാദമിയിൽ നിന്നും 2023 ൽ ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവിസിലേക്കു തെരഞ്ഞെടുക്കപ്പെട്ട എ. മോണിക്ക ഉദ്ഘാടനം നിർവഹിച്ചു. ഇന്ദിരാനഗർ കൈരളിനികേതൻ എജുക്കേഷൻ ട്രസ്റ്റിൽ നടന്ന ചടങ്ങിൽ കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ അധ്യക്ഷത വഹിച്ചു.

അക്കാദമിയുടെ മുഖ്യ ഉപദേഷ്ടാവും കസ്റ്റംസ് ആൻഡ് ഇൻഡയറക്ട് ടാക്സസ് കമീഷണറുമായ പി. ഗോപകുമാർ, പരിശീലകരായ ശോഭൻ ജോർജ് എബ്രഹാം, സത്യ വന്ദേമാതരം, നിഖിൽ ശ്രീകുമാർ, കൈരളിനികേതൻ എജുക്കേഷൻ ട്രസ്റ്റ് പ്രസിഡൻ്റ് കെ. ഗോപിനാഥൻ, കേരള സമാജം ട്രഷറർ ജോർജ് തോമസ്, കൾചറൽ സെക്രട്ടറി വി.മുരളീധരൻ, മാനേജിങ് കമ്മിറ്റി അംഗം സുജയൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.

ചുരുങ്ങിയ ചെലവിൽ പ്രിലിമിനറി, മെയിൻ പരീക്ഷകൾക്കായി പതിനാറു മാസം നീളുന്ന പരിശീലനമാണ് നൽകുക. തിങ്കള്‍ മുതല്‍ വെള്ളിവരെ ഓൺലൈനായും വാരാന്ത്യങ്ങളിൽ ഓഫ് ലൈനായും ക്ലാസുകൾ ഉണ്ടാകും. പരിശീലനത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 8431414491 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി റജികുമാർ അറിയിച്ചു.

Tags:    
News Summary - Kerala Samajam IAS Academy: New batch begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.