കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു സി​റ്റി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ വി​ഡി​യോ വാ​ൾ

കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വി.​എ​സ്.​എ​സ് സം​വി​ധാ​നം

ബം​ഗ​ളൂ​രു: കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു സി​റ്റി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ അ​ത്യാ​ധു​നി​ക വി​ഡി​യോ സ​ർ​വൈ​ല​ൻ​സ് സി​സ്റ്റം (വി.​എ​സ്.​എ​സ്) സ്ഥാ​പി​ച്ചു. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യം.

സ്റ്റേ​ഷ​ൻ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ലും ബു​ക്കി​ങ് ഓ​ഫി​സു​ക​ൾ, റി​സ​ർ​വേ​ഷ​ൻ ഹാ​ളു​ക​ൾ, കോ​ൺ​കോ​ഴ്‌​സു​ക​ൾ, പ്ലാ​റ്റ്‌​ഫോ​മു​ക​ൾ, സ​ബ്‌​വേ​ക​ൾ, എ​ഫ്‌.​ഒ.​ബി​ക​ൾ, കാ​ത്തി​രി​പ്പ് കേ​ന്ദ്രം തു​ട​ങ്ങി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തും 24 മ​ണി​ക്കൂ​റും സം​വി​ധാ​നം നി​രീ​ക്ഷ​ണം ന​ട​ത്തും. നി​രീ​ക്ഷ​ണ​ത്തി​നാ​യി 168 ഐ.​പി. അ​ധി​ഷ്ഠി​ത ഹൈ-​ഡെ​ഫ​നി​ഷ​ൻ സി.​സി.​ടി.​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. വി​ഡി​യോ മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം, വി​ഡി​യോ അ​ന​ലി​റ്റി​ക്സ്, ഓ​ട്ടോ​മാ​റ്റി​ക് ഡി​റ്റ​ക്ഷ​ൻ, അ​ല​ർ​ട്ടു​ക​ൾ, ഫേ​ഷ്യ​ൽ റെ​ക്ക​ഗ്നി​ഷ​ൻ എ​ന്നീ സ​വി​ശേ​ഷ​ത​ക​ള്‍ നി​റ​ഞ്ഞ​താ​ണ് സം​വി​ധാ​നം.​

സം​ശ​യാ​സ്പ​ദ സാ​ഹ​ച​ര്യ​ങ്ങ​ള്‍തി​രി​ച്ച​റി​ഞ്ഞ് മു​ന്ന​റി​യി​പ്പ് ന​ല്‍കു​ക​യും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് എ​ളു​പ്പ​ത്തി​ല്‍ നി​രീ​ക്ഷി​ക്കാ​നും പ്ര​തി​ക​രി​ക്കാ​നും സാ​ധി​ക്കും. കൂ​ടാ​തെ 1086 ക്രി​മി​ന​ൽ റെ​ക്കോ​ഡു​ക​ൾ അ​ട​ങ്ങി​യ ഒ​രു ഡേ​റ്റാ​ബേ​സ് അ​പ്‌​ഡേ​റ്റ് വി.​എ​സ്.​എ​സി​ലേ​ക്ക് ചെ​യ്തി​ട്ടു​ണ്ട്. ത​ത്സ​മ​യ നി​രീ​ക്ഷ​ണ​ത്തി​നാ​യി 180 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള ഒ​രു ആ​ധു​നി​ക വി​ഡി​യോ വാ​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - VSS system at KSR Bengaluru Railway Station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.