ബംഗളൂരു: മെജസ്റ്റിക്കിലെ നാദപ്രഭു കെംപെഗൗഡ സ്റ്റേഷനും സെൻട്രൽ കോളജിലെ സർ . വിശ്വേശ്വരയ്യ മെട്രോ സ്റ്റേഷനും ഇടയിലുള്ള മെട്രോ പർപ്പിൾ ലൈനിൽ ഞായറാഴ്ച അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഹൊസഹള്ളി ബാലഗംഗാധരനാഥ സ്വാമിജി സ്റ്റേഷനും കബൻ പാർക്ക് മെട്രോ സ്റ്റേഷനും ഇടയിലുള്ള മെട്രോ സർവിസ് രാവിലെ ഏഴു മുതൽ ഒമ്പത് വരെ താൽക്കാലികമായി നിർത്തിവെക്കും.
ചല്ലഘട്ടയിൽനിന്ന് വിജയനഗർ വരെയും എം.ജി. റോഡിൽനിന്ന് വൈറ്റ്ഫീൽഡ് വരെയുള്ള റൂട്ടിലും ഗ്രീൻ റൂട്ടിലും മഞ്ഞ റൂട്ടിലും സര്‍വിസ് പതിവുപോലെ നടക്കുമെന്ന് ബി.എം.ആർ.സി.എൽ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.