ഇന്ദിരാനഗർ ഹൈസ്കൂൾ 2025- 26 ബാച്ചിന്റെ വാർഷികാഘോഷത്തിൽനിന്ന്
ബംഗളൂരു: കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റിന്റെ ഉടമസ്ഥതയില്‍ പ്രവർത്തിക്കുന്ന ഇന്ദിരാനഗർ ഹൈസ്കൂൾ 2025-26 ബാച്ചിന്റെ വാർഷിക ദിനം ഇന്ദിരാനഗറിലെ കെ.എൻ.ഇ.ടി ഗോൾഡൻ ജൂബിലി ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു. ബംഗളൂരു മൗണ്ട് കാർമൽ കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയും റിട്ട. അസോസിയേറ്റ് പ്രഫസറുമായ സുജയ സുന്ദരം മുഖ്യാതിഥിയായി.
കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് ഗോപിനാഥൻ, സെക്രട്ടറി ജയ്ജോ ജോസഫ്, കേരള സമാജം പ്രസിഡന്റ് എം. ഹനീഫ്, കേരള സമാജം ജനറൽ സെക്രട്ടറിയും കെ.എൻ.ഇ ട്രസ്റ്റ് സ്ഥാപനങ്ങളുടെ അക്കാദമിക് കമ്മിറ്റി കൺവീനറുമായ റെജി കുമാർ, കെ.എൻ.ഇ ട്രസ്റ്റ് ട്രഷറർ എ.ആർ. സുരേഷ് കുമാർ, കേരള സമാജം ട്രഷറർ ജോർജ് തോമസ്, കെ.എൻ.ഇ ട്രസ്റ്റി പോൾ പീറ്റർ, കെ.എൻ.ജി.ജെ.ഡി.സി പ്രിൻസിപ്പൽ രജിത രാജേന്ദ്രൻ, ഐ.എൻ.സി.പി.യു.സി പ്രിൻസിപ്പൽ നിർമല വർക്കി, ഹെഡ് മിസ്ട്രസ് സുജാത വേണുഗോപാൽ എന്നിവര്‍ പങ്കെടുത്തു. വൈസ് പ്രിൻസിപ്പൽ കെ.ആർ. ലീന സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
2024-25ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ മികവ് പുലർത്തിയ വിദ്യാര്‍ഥികൾക്കും എട്ട്, ഒമ്പത് വാർഷിക പരീക്ഷകളിൽ ഉന്നത മാർക്ക് നേടിയ വിദ്യാര്‍ഥികൾക്കും അവാർഡുകള്‍ സമ്മാനിച്ചു. സാഹിത്യ, സാംസ്കാരിക, കായികമത്സരങ്ങളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികൾക്ക് സമ്മാനം നൽകി. ഐ.എൻ.എച്ച്.എസ് അസിസ്റ്റന്റ് മിസ്ട്രസ് മജു നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.