ബംഗളൂരു: ദൗത്യം പൂർത്തിയാക്കി ഐ.എസ്.ആർ.ഒയുടെ റിസാറ്റ് -2 ഉപഗ്രഹം ഭൂമിയിൽ പതിച്ചു. നാലുവർഷത്തെ ആയുസ്സാണ് വിക്ഷേപണ സമയത്ത് പ്രവചിച്ചിരുന്നതെങ്കിലും 13 വർഷം ബഹിരാകാശ വിവരങ്ങൾ ഭൂമിയിലേക്ക് അയച്ചതിനുശേഷമാണ് റിസാറ്റ് 2 ഇന്തോനേഷ്യയിലെ ജകാർത്തക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് ഒക്ടോബർ 30ന് അർധരാത്രി 12.06ന് വീണത്.
2009ലാണ് 300 കിലോ ഭാരമുള്ള ഉപഗ്രഹത്തെ പി.എസ്.എൽ.വി-സി 12 റോക്കറ്റ് ബഹിരാകാശത്ത് എത്തിച്ചത്. നാല് വർഷത്തെ ആയുസ്സാണ് വിക്ഷേപണസമയത്ത് പ്രവചിച്ചിരുന്നതെങ്കിലും ഐ.എസ്.ആർ.ഒയുടെ വിദഗ്ധ സംഘം ഭ്രമണപഥത്തിലും മറ്റും നടത്തിയ ഇടപെടലുകളിലൂടെയാണ് 14 വർഷം ഉപഗ്രഹം പ്രവർത്തിച്ചത്. ഭൂമിയിലേക്ക് പതിക്കുമ്പോർ ഉപഗ്രഹത്തിൽ ഇന്ധനം ഉണ്ടായിരുന്നില്ല. ഇതിനാൽ തന്നെ പതിച്ചപ്പോൾ ഏതെങ്കിലും തരത്തിലുള്ള സ്ഫോടനമോ നാശമോ ഭൂമിയിൽ ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.